ജിയോമാറ്റിക്സ് രംഗത്തെ മികച്ച സംഭാവനകൾക്ക് ഇന്ത്യൻ സൊസൈറ്റി ഓഫ് ജിയോമാറ്റിക്സ് (ഐഎസ്ജി) ഏർപ്പെടുത്തിയ 2026ലെ ദേശീയ പുരസ്കാരം മലയാളി ഗവേഷകയും ഐഐടി ബോംബെ അസോസിയേറ്റ് പ്രഫസറുമായ പ്രഫ. ജെ.ഇന്ദുവിന് ലഭിച്ചു.
‘അപ്ലിക്കേഷൻ 2026’ വിഭാഗത്തിലാണ് പുരസ്കാരം നേടിയത്. കാലാവസ്ഥാ റഡാർ, റഡാർ ആൾട്ടിമെട്രി ഡാറ്റകൾ ജിയോമാറ്റിക്സ് മേഖലയിൽ പ്രയോജനപ്പെടുത്തി നടത്തിയ നിർണായക ഗവേഷണ-പ്രയോഗ പ്രവർത്തനങ്ങളാണ് പ്രഫ.
ഇന്ദുവിനെ ഈ അംഗീകാരത്തിന് അർഹയാക്കിയത്. ഐഐടി ബോംബെയിലെ സിവിൽ എൻജിനീയറിങ് വിഭാഗം അസോസിയേറ്റ് പ്രഫസറും റിമോട്ട് സെൻസിങ് ഗവേഷകയുമാണ് അവർ.
എറണാകുളം അയ്യപ്പൻകാവ് കമലനിവാസിൽ പരേതനായ ഡോ. എൻ.എൻ.പിള്ള (സിഎംഎഫ്ആർഐ)യുടെയും കോടനാട് നെടുമ്പിള്ളിൽ ജയലക്ഷ്മിയുടെയും മകളാണ്.
ആലപ്പുഴ തലവടി സ്വദേശി രാജീവ് ആണ് ഭർത്താവ്. ചിന്മയ് ഏക മകനാണ്.
ന്യൂഡൽഹിയിലെ ദ്വാരക താജ് വിവാന്തയിൽ സംഘടിതമായി നടന്ന ചടങ്ങിൽ ഐഎസ്ആർഒ ചെയർമാൻ ഡോ. വി.നാരായണൻ, എൻആർഎസ്സി ഡയറക്ടർ ഡോ.
പ്രകാശ് ചൗഹാൻ എന്നിവർ ചേർന്ന് പുരസ്കാരം സമ്മാനിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

