പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെയുണ്ടായ നിയമനടപടികൾ യുഡിഎഫ് – ബിജെപി സഖ്യത്തിന്റെ വ്യക്തമായ ഒത്തുകളിയുടെ ഭാഗമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
ആരുടെ ഭാഗവും കേൾക്കാതെ ഏകപക്ഷീയമായി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാമെന്നാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. സർക്കാർ എഫ്.ഐ.ആർ തയ്യാറാക്കിയാൽ മാത്രമേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) തങ്ങളുടെ എഫ്.ഐ.ആർ ഇടാൻ സാധിക്കൂ.
ആ ഒരു സാഹചര്യത്തിലാണ് കാര്യങ്ങൾ ആ രീതിയിലേക്ക് നീക്കിയതെന്ന് അദ്ദേഹം ആരോപിച്ചു. എക്സാലോജിക് വിഷയത്തിൽ യാതൊരു തുമ്പും ലഭിക്കില്ലെന്ന് ബോധ്യമായതോടെയാണ് പുതിയൊരു കേസ് വേണമെന്ന ആവശ്യമുയർന്നത്.
അതിന്റെ ഫലമായാണ് ഹവാല കേസ് കടന്നുവന്നത്. ഇത്തരം കേസുകൾ നിലനിൽക്കില്ലെന്ന് ഏവർക്കും അറിയാവുന്ന കാര്യമാണ്.
പാർട്ടിയെയും പ്രമുഖ നേതാക്കളെയും കടന്നാക്രമിക്കാനുള്ള സുവർണ്ണാവസരമായി യുഡിഎഫ് ഇതിനെ മാറ്റിയെടുക്കുകയാണെന്നും, ഇതിന് പിന്നിൽ ശക്തമായ ബിജെപി താല്പര്യങ്ങളുണ്ടെന്നും സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു. പിണറായി വിജയന് ഇ.ഡി സമൻസ് ഇതിനിടയിൽ മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് ഇ.ഡിയുടെ ഭാഗത്തുനിന്നും അതിവേഗ നീക്കങ്ങളാണ് നടക്കുന്നത്.
പിണറായി വിജയൻ സമൻസ് അയച്ചുകൊണ്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വരുന്ന 23-ാം തീയതി ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്ന് രാവിലെയാണ് സമൻസ് കൈമാറിയിട്ടുള്ളത്. ഈ മാസം 14-ാം തീയതിയാണ് ഇ.സി.ഐ.ആർ രജിസ്റ്റർ ചെയ്തത്.
വിജിലൻസ് കേസ് രജിസ്റ്റർ ചെയ്ത് കൃത്യം മൂന്നാം ദിവസമാണ് ഇ.ഡി ഇ.സി.ഐ.ആർ നടപടികളിലേക്ക് കടന്നത്. പിണറായി വിജയൻ, മുഹമ്മദ് റിയാസ് എന്നിവർക്കഎതിരെയുള്ള കേസുകളിൽ രണ്ട് പ്രത്യേക ഇ.സി.ഐ.ആറുകളാണ് ഇ.ഡി ഫയൽ ചെയ്തിരിക്കുന്നത്.
ആദ്യ കേസിൽ പിണറായി വിജയൻ ഒന്നാം പ്രതിയും രണ്ടാം കേസിൽ മുഹമ്മദ് റിയാസ് ഒന്നാം പ്രതിയുമാണ്. രണ്ട് കേസുകളിലും വീണ പ്രതിയായി ഉൾപ്പെട്ടിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

