പാലക്കാട് ജില്ലയിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ വസതിയിൽ സൂക്ഷിച്ചിരുന്ന ഇരുചക്ര വാഹനം കവർച്ച ചെയ്ത സംഭവത്തിലെ മുഖ്യപ്രതി പിടിയിൽ. പുതുക്കോട് മണപ്പാടം കണക്കന്നൂർ സ്വദേശി രാജി (ഷിജു) ആണ് പൊലീസിന്റെ പിടിയിലായത്.
ഈ കേസിൽ ഉൾപ്പെട്ട തമിഴ്നാട് സ്വദേശിയായ മാതേഷ് എന്നയാളെ നേരത്തെ തന്നെ അധികൃതർ കസ്റ്റഡിയിലെടുത്തിരുന്നു.
കഴിഞ്ഞ വർഷം ജൂലൈ 18-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിലെ വനിതാ ഉദ്യോഗസ്ഥയുടെ മണപ്പാടത്തെ വസതിയിൽ നിർത്തിയിട്ടിരുന്ന ബൈക്ക് രാത്രിയുടെ മറവിൽ മോഷണം പോകുകയായിരുന്നു.
സംഭവത്തെ തുടർന്ന് പൊലീസ് നടത്തിയ ഊർജിതമായ അന്വേഷണത്തിനൊടുവിൽ മൂന്ന് ദിവസത്തിനുള്ളിൽ തമിഴ്നാട്ടിൽ നിന്ന് വാഹനം കണ്ടെത്താൻ സാധിച്ചിരുന്നു. ബൈക്ക് കൈവശം വെച്ചിരുന്ന മാതേഷിനെ ചോദ്യം ചെയ്തപ്പോഴാണ് മണപ്പാടം സ്വദേശിയായ ഷിജുവാണ് വാഹനം മോഷ്ടിച്ച് തനിക്ക് കൈമാറിയ വിവരം പൊലീസിന് ലഭിക്കുന്നത്.
തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഷിജുവിനെ കഴിഞ്ഞ ദിവസം മണപ്പാടത്തുനിന്ന് പിടികൂടാൻ സാധിച്ചത്. പിടിയിലായ രണ്ട് പ്രതികളും മുൻപും വിവിധ കഞ്ചാവ് കേസുകളിലും വാഹന മോഷണങ്ങളിലും പ്രതികളാണെന്ന് വടക്കഞ്ചേരി പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

