ഇറാനെതിരെ പുതിയ മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് രംഗത്ത്. യുഎസിന്റെ പക്കലുള്ള ഏറ്റവും വലിയ ആണവേതര ബോംബ് ഉപയോഗിച്ച് ഇറാനിൽ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ ഭീഷണി.
‘ജിബിയു-43/ബി മാസ്സീവ് ഓർഡ്നൻസ് എയർ ബ്ലാസ്റ്റ് ബോംബ്’ എന്നറിയപ്പെടുന്ന ഈ ആയുധത്തിന് ‘മദർ ഓഫ് ഓൾ ബോംബ്സ്’ എന്നും പേരുണ്ട്. ഈ ഭീഷണികൾ നിലനിൽക്കെത്തന്നെ, ക്രൂഡോയിൽ വിലയിൽ ഇടിവുണ്ടാവുകയും യുഎസിലും ഏഷ്യയിലുമുള്ള ഓഹരി വിപണികൾ ഉണരുകയും ചെയ്തു.
കഴിഞ്ഞ ദിവസം ഇന്ത്യൻ വിപണി വലിയ മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. ബോംബുകൾ കൊണ്ട് മാത്രം ഇറാനെ വീഴ്ത്താനാകില്ല ഏത് ബോംബ് ഉപയോഗിച്ചാലും മിസൈൽ തൊടുത്താലും ഇറാനെ കീഴടക്കാൻ സാധിക്കില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി.
എന്നാൽ രാജ്യത്തിനകത്തുണ്ടാകുന്ന ഭിന്നതകൾ ശത്ുക്കൾക്ക് അവസരമൊരുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ‘‘പക്ഷേ, ഇറാനിനുള്ളിൽ തന്നെ പടലപ്പിണക്കം ഉണ്ടായാൽ ശത്രു ലക്ഷ്യം കാണും.
സാമ്പത്തിക, അടിസ്ഥാന സൗകര്യ മേഖലകളിലെ വെല്ലുവിളികൾ തടുക്കാൻ എല്ലാവരും ഒന്നിക്കണം. രാജ്യത്ത് വൈദ്യുതി, വെള്ളം, ഗ്യാസ്, പെട്രോൾ, ഡീസൽ ക്ഷാമം, അപര്യാപ്തമായ ബാങ്കിങ് സൗകര്യം, പരിസ്ഥിതി പ്രശ്നങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ട്, പെൻഷൻ കുടിശിക ഇതൊക്കെ രൂക്ഷമാണ്.
നമ്മളെ ഭിന്നിപ്പിക്കാൻ ശത്രു ഇതൊക്കെ ആയുധമാക്കിയേക്കാം’’, മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് ശേഷം യുദ്ധസാധ്യതയും കുറയുന്ന എണ്ണവിലയും യുഎസിൽ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കുന്ന നവംബർ മൂന്ന് ന് ശേഷം ഇറാനുമേൽ ആക്രമണം പുനരാരംഭിക്കാൻ ട്രംപ് ഉത്തരവിട്ടേക്കുമെന്നാണ് വിലയിരുത്തൽ.
ഏത് സാഹചര്യത്തെയും പ്രതിരോധിക്കാൻ ഇറാനും സജ്ജമാണ്. ഇതിനിടെ ഹൂതികൾ സൗദി അറേബ്യയെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ശക്തമാക്കിയിട്ടുമുണ്ട്.
എന്നാൽ ഇതിനിടയിലും ക്രൂഡോയിൽ വില താഴേക്ക് പതിക്കുകയാണുണ്ടായത്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 108 ഡോളറിൽ നിന്ന് 105.8 ഡോളറിലേക്കും അമേരിക്കൻ ക്രൂഡ് വില 98 ഡോളറിൽ നിന്ന് 97.43 ഡോളറിലേക്കും താഴ്ന്നു.
ഉപരോധമുള്ള രാജ്യങ്ങളിൽ നിന്നുള്ള എണ്ണ നീക്കത്തിന് അമേരിക്കൻ ഭരണകൂടം ഇളവുകൾ നൽകിയേക്കുമെന്ന റിപ്പോർട്ടുകളാണ് ഇതിന് പ്രധാന കാരണം. ഇന്ത്യൻ വ്യാപാരവും തീരുവയും റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയ്ക്കുമേൽ 100% തീരുവ ചുമത്തുന്നതു സംബന്ധിച്ച ട്രംപിന്റെ തീരുമാനം പത്ത് ദിവസത്തിനകം ഉണ്ടാകുമെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ അറിയിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരക്കരാർ ചർച്ചകൾ അന്തിമഘട്ടത്തിലാണ്. ഒരുനൂറുശതമാനം തീരുവ ഏർപ്പെടുത്തിയാൽ കരാർ പ്രതിസന്ധിയിലാകും.
ഇന്ത്യൻ വിപണിയുടെ കുതിപ്പ് കഴിഞ്ഞ വ്യാപാരത്തിൽ സെൻസെക്സ് 1,533 പോയിന്റ് (+2.11%) ഉയർന്ന് 74,315 ലും നിഫ്റ്റി 375 പോയിന്റ് (+1.66%) നേട്ടത്തോടെ 22,997 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഈ മുന്നേറ്റം ഇന്നും തുടരുമെന്നാണ് സൂചനകൾ.
ഐടി ഓഹരികളിലെ വാങ്ങൽ താൽപ്പര്യവും റിലയൻസ് ജിയോ ഐപിഒ പ്രഖ്യാപനവും ബാങ്കിങ് മേഖലയിലെ ഉണർവുമൊക്കെയാണ് വിപണിക്ക് കരുത്തായത്. സ്വർണവിലയിൽ മുന്നേറ്റം പണപ്പെരുപ്പം ഉയർന്നുവെങ്കിലും പലിശ നിരക്ക് വർധിപ്പിക്കാനുള്ള സാധ്യതകൾ മങ്ങിയത് ഡോളറിനെ താഴെയിറക്കി.
ഇത് സ്വർണവിലയ്ക്ക് വീണ്ടും കരുത്തേകിയിട്ടുണ്ട്. രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 75 ഡോളർ ഉയർന്ന് 4,162 ഡോളറിലെത്തി.
ഇത് കേരളത്തിലെ വിപണിയിലും പ്രതിഫലിച്ചേക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

