യുഎസിലെ ഒറിഗണിലുള്ള ബെൻഡ് എലിമെന്ററി സ്കൂളിൽ നടന്ന അതിദാരുണമായ വെടിവയ്പ്പിൽ മൂന്ന് കുട്ടികളും ഒരു അധ്യാപികയും ജീവൻ വെടിഞ്ഞു. ആക്രമണത്തിൽ അഞ്ച്, എട്ട്, പതിനൊന്ന് വയസ്സ് പ്രായമുള്ള കൊച്ചുകുട്ടികളാണ് കൊല്ലപ്പെട്ടത്.
ഈ അക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച 16 വയസ്സുകാരനായ അക്രമിയെ പിന്നീട് സ്കൂൾ കെട്ടിടത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രദേശവാസിയായ ഒരാളാണ് അക്രമിയെ വെടിവച്ചു വീഴ്ത്തിയത്.
വിവരം അറിഞ്ഞയുടൻ തന്നെ സുരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കിന്റർഗാർട്ടൻ മുതൽ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ പഠനം നടത്തുന്ന ഈ വിദ്യാലയത്തിൽ ആകെ 459 കുട്ടികളാണ് ഉള്ളത്.
അന്വേഷണത്തിന്റെ ഭാഗമായി എഫ്ബിഐയുടെ പോർട്ട്ലാൻഡ് ബ്യൂറോ പൊലീസിന് എല്ലാവിധ പിന്തുണയും നൽകി വരുന്നുണ്ട്. സംഭവത്തെക്കുറിച്ച് പ്രതികരിച്ച ഒറിഗൺ ഗവർണർ ടൈന കോടെക്, സ്കൂളിലെ ഇപ്പോഴത്തെ കാര്യങ്ങൾ അതീവ ജാഗ്രതയോടെ നിരീക്ഷിച്ചു വരികയാണെന്ന് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

