ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽനിന്നും സ്വയം വിരമിച്ച ഉദ്യോഗസ്ഥ ദിവ്യ മിത്തൽ തന്റെ പുതിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പേര് പുറത്തുവിട്ടു. ‘ജൻ നീതി ഭാരത്’ എന്നാണ് പാർട്ടിയുടെ പേര്.
അടുത്ത വർഷം നടക്കാനിരിക്കുന്ന യുപി നിയമസഭ തിരഞ്ഞെടുപ്പിൽ തന്റെ പുതിയ പാർട്ടി ജനവിധി തേടുമെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. ലക്നൗ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ സംഭവവികാസങ്ങളിൽ നിർണ്ണായകമായ നീക്കമാണ് മുൻ ഉദ്യോഗസ്ഥ നടത്തിയിരിക്കുന്നത്.
എക്സിൽ പങ്കുവെച്ച പ്രത്യേക വീഡിയോയിലൂടെയാണ് അവർ പുതിയ രാഷ്ട്രീയ കൂട്ടായ്മയിലേക്ക് ജനങ്ങളെ സ്വാഗതം ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റ് 30 നാണ് അവർ ഔദ്യോഗികമായി സർവീസിൽ നിന്നും രാജി സമർപ്പിച്ചത്.
തുടർന്ന് സെപ്റ്റംബർ 29 നാണ് അവർ തന്റെ രാഷ്ട്രീയ പ്രവേശനം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. നിലവിലുള്ള മറ്റ് രാഷ്ട്രീയ പാർട്ടികളുമായി യാതൊരുവിധ സഖ്യത്തിനും ഇല്ലെന്നും പൊതുജനങ്ങളുടെ ഒപ്പം നിന്ന് പ്രവർത്തിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ദിവ്യ മിത്തൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനുപുറമെ, ഔദ്യോഗിക പദവി വിട്ടയുടനെ പൊതു പദ്ധതികളുടെ നടത്തിപ്പിലെ അകാരണമായ കാലതാമസത്തെക്കുറിച്ച് അവർ തുറന്നുകാട്ടുകയും ചെയ്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

