രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഒഡീഷയ്ക്കെതിരായ നിർണായക മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഒക്ടോബർ 18 മുതൽ 21 വരെയാണ് ഈ മത്സരം അരങ്ങേറുന്നത്.
ഈ സീസണിൽ കേരളത്തിന്റെ ആദ്യ ഹോം മത്സരം കൂടിയാണിത്. പ്രമുഖ താരം വിഷ്ണു വിനോദ് ആണ് ടീമിനെ നയിക്കുന്നത്.
യുവതാരമായ അഭിഷേക് ജെ. നായരെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.
സമീപകാലത്ത് സി.കെ. നായിഡു ട്രോഫിയിൽ പുറത്തെടുത്ത ഉജ്ജ്വല പ്രകടനമാണ് അഭിഷേക് ജെ.
നായർക്ക് രഞ്ജി ടീമിലേക്കുള്ള വഴിതുറന്നത്. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ കേരളത്തെ നയിച്ച ഈ യുവതാരം പോണ്ടിച്ചേരിക്കെതിരെ നടന്ന മത്സരത്തിന്റെ രണ്ട് ഇന്നിങ്സിലും മികച്ച ബാറ്റിങ് മികവാണ് പുറത്തെടുത്തത്.
മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ 91 റൺസ് എടുത്ത താരം, രണ്ടാം ഇന്നിങ്സിൽ പുറത്താകാതെ സെഞ്ച്വറിയും സ്വന്തമാക്കിയിരുന്നു. കേരള ടീം അംഗങ്ങൾ: വിഷ്ണു വിനോദ് (ക്യാപ്റ്റൻ), രോഹൻ എസ്.
കുന്നുമ്മൽ, അഭിഷേക് ജെ. നായർ, അഭിഷേക് പി.
നായർ, സച്ചിൻ ബേബി, മുഹമ്മദ് അസ്ഹറുദ്ദീൻ (വിക്കറ്റ് കീപ്പർ), സൽമാൻ നിസാർ, വരുൺ നായനാർ (വിക്കറ്റ് കീപ്പർ), ജലജ് സക്സേന, വൈശാഖ് ചന്ദ്രൻ, ആദിത്യ ആനന്ദ് സർവാതെ, അനുരാജ് ജെ.എസ്., അഭിജിത് പ്രവീൺ വി., നിധീഷ് എം.ഡി., പവൻ രാജ്, ബേസിൽ എൻ.പി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

