സൂപ്പർതാരം രജനീകാന്ത് നായകനായെത്തിയ പുതിയ ചിത്രം ജയിലര് 2ല് നിന്ന് നടൻ മോഹന്ലാലിന്റെ പ്രധാന രംഗങ്ങളും ലുക്കുകളും ഒഴിവാക്കിയെന്ന ആരോപണവുമായി കോസ്റ്റിയൂം ഡിസൈനര് ജിഷാദ് ഷംസുദ്ദീന് രംഗത്ത്. ചിത്രത്തിൽ മോഹന്ലാലിന്റെ വ്യത്യസ്തമായ മൂന്ന് ലുക്കുകള് വെട്ടിമാറ്റപ്പെട്ടുവെന്നാണ് അദ്ദേഹത്തിന്റെ പ്രധാന ആരോപണം.
ഈ പശ്ചാത്തലത്തിൽ, സിനിമയ്ക്ക് മറ്റൊരു ഭാഗം കൂടി വന്നാല് താന് അതില് സഹകരിക്കില്ലെന്നും അദ്ദേഹം സോഷ്യല് മീഡിയയിലൂടെ വ്യക്തമാക്കി. മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടയിലും, ചിത്രത്തിൽ മോഹന്ലാലിന്റെ സ്ക്രീന് സ്പേസ് വളരെ കുറവാണെന്ന ആക്ഷേപം മലയാളി ആരാധകര്ക്കിടയിൽ ശക്തമാണ്.
ഇതിന് പിന്നാലെയാണ് കോസ്റ്റിയൂം ഡിസൈനറുടെ വിയോജന കുറിപ്പ് പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിനായി താൻ ഡിസൈൻ ചെയ്ത കോസ്റ്റിയൂംസിന്റെ ചിത്രങ്ങൾ സഹിതമാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിന്റെ പൂര്ണ്ണരൂപം ഇങ്ങനെ: “എന്നെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നവരോട് ചിലത് പറയാന് ആഗ്രഹിക്കുന്നു. ജയിലര് 2 റിലീസ് ആയിക്കുന്ന ഈ വേളയില് നിങ്ങളെ ഒരു കാര്യം അറിയിക്കുകയാണ്.
ഷൂട്ട് ചെയ്ത രംഗങ്ങളൊകകെ കണക്കിലെടുത്ത് ഞാന് എന്റെ വര്ക്കില് പൂര്ണ ആത്മിവിശ്വാസത്തിലായിരുന്നു. ട്രെയിലറില് അതെല്ലാം രണ്ട് സെക്കന്ഡ് മാത്രമായി ചുരുങ്ങിയപ്പോള് പോലും അത് കൈവിട്ടില്ല.
പക്ഷേ സിനിമ റിലീസായപ്പോള് മോഹന്ലാല് സാറിന്റെ വ്യത്യസ്തമായ മൂന്ന് ലുക്കുകള് പൂര്ണമായി വെട്ടിക്കളഞ്ഞിരിക്കുന്നതായി മനസിലായി. ട്രെയിലറിലെ ആ സീന് പോലും വെട്ടിച്ചുരുക്കപ്പെട്ടു.
മോഹന്ലാല് സാറിനെപ്പോലൊരു സൂപ്പര് സ്റ്റാറിന്റെ സീനുകള് ഈ വിധത്തില് മുറിച്ചുമാറ്റപ്പെടുന്നത് അനാവശ്യമാണ്. ഇത് എന്റെ അനുഭവത്തിന്റെ വെളിച്ചത്തില് കൂടിയാണ് ഞാന് പറയുന്നത്.
നമ്മുടെ സൂപ്പര് സ്റ്റാറിനെ ഇങ്ങനെ വെട്ടിച്ചുരുക്കിയ സ്ഥിതിക്ക് ഇനി ഈ ചിത്രത്തിന് മറ്റൊരു തുടര്ച്ചയുണ്ടായാല് ഞാനതിന്റെ ഭാഗമാകില്ല. എന്നെ വിശ്വസിച്ചവരോട് ഞാനതില് ക്ഷമ ചോദിക്കുന്നു.
കോടി ക്ലബുകള്ക്കോ താരപദവിക്കോ ലാഭത്തിനോ ആരുടെയെങ്കിലും ഇഷ്ടത്തിനോ വേണ്ടിയല്ല ഞാന് നില്ക്കുന്നത്. സിനിമയെ സ്നേഹിക്കുന്നവര്ക്കും ആരാധകര്ക്കും മോഹന്ലാല് സാറിനും വേണ്ടി മാത്രമാണ്.
ഒപ്പം നിന്ന എല്ലാവരോടും നന്ദി പറയുന്നു.” ഈ വെളിപ്പെടുത്തൽ സിനിമാ ലോകത്തും സമൂഹമാധ്യമങ്ങളിലും വലിയ ചര്ച്ചകള്ക്കാണ് വഴിവെച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

