ദുബായിലെ വ്യാപാര സ്ഥാപനത്തിൽ നിന്ന് വ്യാജ ബില്ലുകൾ നിർമ്മിച്ച് കോടിക്കണക്കിന് രൂപയുടെ ഐഫോണുകൾ തട്ടിയെടുത്ത കേസിൽ അഞ്ച് മലയാളികൾക്കെതിരെ പൊലീസ് കേസെടുത്തു. കാസർകോട് പൊലീസാണ് പ്രതികൾക്കെതിരെ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
കാസർകോട് നെല്ലിക്കുന്ന് സ്വദേശി എൻ.എ.അബ്ദുൽ റൗഫിന്റെയും ബന്ധുവിന്റെയും ഉടമസ്ഥതയിലുള്ളതാണ് തട്ടിപ്പിനിരയായ സ്ഥാപനം. ദുബായ് ദെയ്റയിൽ പ്രവർത്തിക്കുന്ന ‘മില്ലേനിയം ഗിഫ്റ്റ് ട്രേഡിങ്’ എന്ന സ്ഥാപനത്തിലാണ് കൃത്രിമത്വം നടന്നത്.
കാഷ് കൗണ്ടറിൽ പണം അടച്ചതായുള്ള വ്യാജബിൽ ഡെലിവറി കൗണ്ടറിൽ കാണിച്ച് 38 കോടിയുടെ ഐഫോണുകളാണ് പ്രതികൾ കടത്തിക്കൊണ്ടുപോയത്. 2022 ഒക്ടോബർ 22 മുതൽ 2023 ഒക്ടോബർ 28 വരെയുള്ള കാലയളവിലാണ് ഈ വലിയ സാമ്പത്തിക തട്ടിപ്പ് അരങ്ങേറിയത്.
സ്ഥാപനത്തിൽ നിന്ന് കൈക്കലാക്കിയ ഫോണുകൾ ഇവർ ദുബായിൽ തന്നെ ഹോൾസെയിൽ വിലയ്ക്ക് വിൽപന നടത്തുകയായിരുന്നുവെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. കോഴിക്കോട് സ്വദേശി റമീസ്, മലപ്പുറം വളാഞ്ചേരി സ്വദേശി യൂസഫ്, ഈരാറ്റുപേട്ട
സ്വദേശി സജിൽ, ഫരീദ്, തിരുവനന്തപുരം കാട്ടക്കട സ്വദേശി നിസാം എന്നിവർക്കെതിരെയാണ് ഔദ്യോഗികമായി കേസെടുത്തിട്ടുള്ളത്.
നിലവിൽ കാസർകോട് ഇൻസ്പെക്ടർ മെൽബിൻ ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ കേസ് അന്വേഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

