മുംബൈയ്ക്ക് സമീപമുള്ള ഉൽഹാസ്നഗർ റെയിൽവേ സ്റ്റേഷൻ വളപ്പിലുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ഹരീഷ് ഗജ്വാനി എന്നയാളാണ് കൊല്ലപ്പെട്ടത്.
ബുധനാഴ്ച വൈകിട്ടോടെയാണ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഈ അക്രമണമുണ്ടായത്. സംഭവത്തെത്തുടർന്ന് സ്റ്റേഷനിലുണ്ടായിരുന്ന യാത്രക്കാരും നാട്ടുകാരും വലിയ പരിഭ്രാന്തിയിലായി.
റെയിൽവേ സ്റ്റേഷനിലെത്തിയ അക്രമികൾ ഹരീഷിന് നേരേ രണ്ടുറൗണ്ട് വെടിയുതിർത്തതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കൃത്യത്തിന് ശേഷം അക്രമികൾ സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു.
മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും പൊലീസ് ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ സമഗ്രമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

