ജർമനിയിലെ ബെർലിനിൽ ഫ്ലാറ്റിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ രണ്ടു മലയാളികൾ അടക്കം മൂന്ന് ഇന്ത്യക്കാർ ജീവൻ വെടിഞ്ഞു. ഇടുക്കി ജില്ലയിലെ കട്ടപ്പന ഇരട്ടയാർ സ്വദേശിനി നോവ സാബു (25), പെരിനാട് ചെമ്മക്കാട് അശ്വനി നിവാസിൽ ഡി.
ജോയിയുടെയും ഷീല ജോയിയുടെയും മകൾ അഞ്ജലി എസ്. ജോയ് (27) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ട
മലയാളികൾ. ജർമനിയിലെ ബോഹും നഗരത്തിലെ പാർപ്പിട
മേഖലയിലെ ഫ്ലാറ്റിൽ ചൊവ്വ പുലർച്ചെ പ്രാദേശിക സമയം 4.15 നാണ് തീപിടിത്തമുണ്ടായത്. അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് വലിയ തോതിൽ ആളിപ്പടർന്ന തീ അണച്ചത്.
കനത്ത തീയും പുകയും മൂലം മുകളിലുള്ള നിലകളിലേക്കു പ്രവേശിക്കുന്നത് ദുഷ്കരമായിരുന്നെന്നും തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കാൻ ഏറെ സമയമെടുത്തെന്നും അഗ്നിരക്ഷാസേന വ്യക്തമാക്കി. മുകളിലെ നിലയിലെ ഫ്ലാറ്റിൽ നിന്നാണ് മൂന്നു പേരുടെ മൃതദേഹങ്ങൾ സേനാംഗങ്ങൾ കണ്ടെടുത്തത്.
അപകടത്തിൽ പുക ശ്വസിച്ച് അവശരായ 5 പേരെ രക്ഷപ്പെടുത്തി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇവർ ഏതു രാജ്യക്കാരാണെന്ന വിവരം ലഭ്യമല്ല.
കൊല്ലപ്പെട്ട നോവ സാബു 6 മാസം മുന്പാണ് ജർമനിയിലേക്ക് പുറപ്പെട്ടത്.
അഞ്ജലി എസ്. ജോയ് ഈ വർഷം ജൂലൈയിലാണ് തൊഴിൽ തേടി ജർമനിയിലെത്തിയത്.
അവിടെ ഒരു സ്വകാര്യ കമ്പനിയുടെ വെയർഹൗസ് സർവീസിൽ ജോലി ചെയ്തുവരുകയായിരുന്നു. ബി എഡ് ബിരുദധാരിയാണ് അഞ്ജലി.
സഹോദരി: അശ്വനി എസ് ജോയ്. അതേസമയം, തീപിടിത്തം യാദൃശ്ചികമല്ലെന്നും കെട്ടിടത്തിന് തീവച്ചതാണെന്നുള്ള സംശയത്തിന്റെ അടിസ്ഥാനത്തിൽ അതേ കെട്ടിടത്തിൽ താമസിച്ചിരുന്ന 41 കാരനായ ഒരു റൊമാനിയൻ പൗരനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
തീപിടിത്തത്തിന് കാരണം സാങ്കേതിക തകരാറല്ലെന്നും കൊലപാതകമാണെന്നാണ് സംശയിക്കുന്നതെന്നും അവർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

