പുതിയൊരു ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ, ഉപയോക്താക്കൾക്ക് തടസ്സമില്ലാത്ത അനുഭവം നൽകുന്നതിനായാണ് കമ്പനികൾ ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. എന്നാൽ സുരക്ഷയും പ്രകടനവും മെച്ചപ്പെടുത്തുന്നതിനായി ചില പ്രധാനപ്പെട്ട
ക്രമീകരണങ്ങൾ ഡിഫോൾട്ടായി ഓഫ് ചെയ്തു വെച്ചിരിക്കാറുണ്ട്. ഏത് ആൻഡ്രോയിഡ് ഡിവൈസ് ഉപയോഗിക്കുമ്പോഴും മികച്ച അനുഭവത്തിനായി ഈ സെറ്റിങ്സ് ആദ്യം തന്നെ മാറ്റേണ്ടതുണ്ട്.
അഡ്വാൻസ്ഡ് പ്രൊട്ടക്ഷൻ (Advanced Protection) സജ്ജീകരിക്കുക എന്നതാണ് ഇതിൽ ഏറ്റവും പ്രധാനം. ഫോണിന്റെയും അതിലെ ഡാറ്റയുടെയും സുരക്ഷ ഉറപ്പാക്കാനുള്ള ഏറ്റവും വേഗതയേറിയ വഴിയാണിത്.
2025-ൽ പുറത്തിറങ്ങിയ ആൻഡ്രോയിഡ് 16 (Android 16) പതിപ്പിൽ സമഗ്രമായ സുരക്ഷാ നവീകരണങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഈ ഫീച്ചർ ഡിഫോൾട്ടായി ഡിസേബിൾ ചെയ്തിരിക്കുകയാണ്. ഫോൺ ഡാറ്റയ്ക്ക് മികച്ച സംരക്ഷണം നൽകാൻ ഇതിലൂടെ സാധിക്കും.
ഇത് പ്രവർത്തനക്ഷമമാക്കാൻ താഴെ പറയുന്ന ഘട്ടങ്ങൾ പാലിക്കാം:
• ഫോണിലെ Settings ആപ്പ് തുറക്കുക.
• താഴേക്ക് സ്ക്രോൾ ചെയ്ത് Security and privacy എന്നതിൽ ടാപ്പ് ചെയ്യുക.
• Advanced Protection തിരഞ്ഞെടുക്കുക.
• Device protection സ്വിച്ച് ഓൺ ചെയ്യുക. തീഷ്ട് ഡിറ്റക്ഷൻ ലോക്ക് (Theft Detection Lock), എച്ച്.ടി.ടി.പി.എസ് (HTTPS) അല്ലാത്ത സൈറ്റുകൾ സന്ദർശിക്കുമ്പോൾ മുന്നറിയിപ്പ് നൽകുന്ന ക്രോം ബ്രൗസിങ് തുടങ്ങിയ നിരവധി സുരക്ഷാ ഫീച്ചറുകൾ അഡ്വാൻസ്ഡ് പ്രൊട്ടക്ഷൻ പ്രവർത്തനക്ഷമമാക്കുന്നു.
അപരിചിതമായ ഉറവിടങ്ങളിൽ നിന്നുള്ള ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് തടയാനും വാച്ച് അൺലോക്ക് ഓഫ് ചെയ്യാനും ഇതിലൂടെ സാധിക്കും. ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കാമെങ്കിലും ഡിവൈസിന്റെ സമ്പൂർണ്ണ സുരക്ഷയ്ക്ക് ഇത് അത്യന്താപേക്ഷിതമാണ്.
അതുപോലെ തന്നെ കണ്ണിന്റെ ആയാസം കുറയ്ക്കുന്നതിന് കംഫർട്ട് വ്യൂ (Comfort View) ഉപയോഗിക്കുന്നത് സഹായകരമാകും. സ്ക്രീനിൽ നിന്നുള്ള നീല വെളിച്ചം കുറയ്ക്കാൻ ഇത് സഹായിക്കുന്നു.
പിക്സൽ ഫോണുകളിൽ ലഭ്യമായ ഈ ഫീച്ചർ സാംസങ് ഉൾപ്പെടെയുള്ള മറ്റ് നിർമ്മാതാക്കളും നൽകുന്നുണ്ട്. Settings > Display and touch > Comfort Filters വഴി കംഫർട്ട് വ്യൂ ഓൺ ചെയ്യാവുന്നതാണ്.
സാംസങ് ഗാലക്സി ഉപയോക്താക്കൾക്ക് ക്വിക്ക് സെറ്റിങ്സ് പാനലിൽ നിന്ന് ഐ കംഫർട്ട് ഷീൽഡ് (Eye Comfort Shield) തിരഞ്ഞെടുക്കാം. പിൻശ്ചതലത്തിൽ പ്രവർത്തിക്കുന്ന പ്രോസസ്സുകൾ (Background processes) നിയന്ത്രിക്കുന്നതും ഫോണിന്റെ പ്രകടനം മെച്ചപ്പെടുത്തും.
ആൻഡ്രോയിഡ് ഡെവലപ്പർ ഓപ്ഷനുകളിൽ (Developer options) നിന്നാണ് ഈ ക്രമീകരണം മാറ്റേണ്ടത്. Settings > About Phone എന്നതിൽ പോയി Build Number എന്ന ഭാഗത്ത് ഏഴ് തവണ ടാപ്പ് ചെയ്താൽ ഡെവലപ്പർ ഓപ്ഷനുകൾ എനേബിൾ ചെയ്യാം.
അതിനുശേഷം Background process limit എന്ന ഓപ്ഷനിൽ പോയി സ്റ്റാൻഡേർഡ് ലിമിറ്റിന് പകരം No background processes തിരഞ്ഞെടുക്കുക. ഇത് വഴി റാം കൂടുതൽ ലഭ്യമാകുകയും ഫോണിന്റെ ബാറ്ററിയും പ്രവർത്തനക്ഷമതയും വർദ്ധിക്കുകയും ചെയ്യും.
ഡെവലപ്പർ ഓപ്ഷനുകളിൽ ലഭ്യമായ മറ്റൊരു പ്രധാന ക്രമീകരണമാണ് ആനിമേഷൻ വേഗത (Animation scale) മാറ്റുക എന്നത്. ആപ്പുകൾ തുറക്കുമ്പോഴുള്ള കാലതാമസം ഒഴിവാക്കാൻ ഇത് സഹായിക്കുന്നു.
ഡെവലപ്പർ ഓപ്ഷനുകളിൽ നിന്ന് Window animation scale, Transition animation scale, Animator duration scale എന്നിവയുടെ വേഗത .5x ആയി മാറ്റുക. ഫോണിന്റെ പ്രവർത്തന വേഗത പ്രകടമായി വർദ്ധിപ്പിക്കാൻ ഈ ചെറിയ മാറ്റങ്ങളിലൂടെ സാധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

