പത്മശ്രീ ചെറുവയൽ രാമന്റെ വിയോഗത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വയനാടിന്റെ പരമ്പരാഗത നെൽവിത്തുകൾ സംരക്ഷിക്കുന്നതിനായി തന്റെ ജീവിതം തന്നെ ഉഴിഞ്ഞുവെച്ച വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് രാഹുൽ ഗാന്ധി അനുസ്മരിച്ചു.
തലമുറകളായി കൈമാറിവന്ന ആദിവാസി പാരമ്പര്യ വിജ്ഞാനത്തെ അതീവ താല്പര്യത്തോടെയാണ് അദ്ദേഹം സജീവമായി കാത്തുസൂക്ഷിച്ചിരുന്നത്. പ്രിയപ്പെട്ട
‘രാമേട്ടന്റെ’ വേർപാടിൽ ദുഃഖം അനുഭവിക്കുന്ന വയനാട്ടിലെ മുഴുവൻ ജനങ്ങൾക്കുമൊപ്പം തന്റെ മനസ്സും പങ്കുചേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലരിക്കെയായിരുന്നു ചെരുവയിൽ രാമൻ (74) വിടപറഞ്ഞത്.
ഹൃദയത്തിന് താഴെയുള്ള ഞരമ്പിലെ തടസ്സത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.

