കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് മാർക്കറ്റിൽ ഒരേസമയം അടുത്തടുത്ത കടകളിൽ പാമ്പുകളെ കണ്ടെത്തി. രാവിലെ കെ.വി.
വെജിറ്റബിൾസ് എന്ന പച്ചക്കറി കടയ്ക്കുള്ളിൽ മുട്ട ട്രേയുടെ ഇടയിലായാണ് കടയുടമ പാമ്പിനെ ആദ്യം കണ്ടത്.
ഇതിന് പിന്നാലെ തൊട്ടടുത്തുള്ള സുകുമാരൻ ഹാർഡ്വെയർസ് ഷോപ്പിൽ പാത്രങ്ങൾക്കിടയിൽ മറ്റൊരു പാമ്പിനെയും കൂടി കണ്ടെത്തുകയായിരുന്നു. തുടർന്ന് കടയുടമകൾ ഉടൻതന്നെ തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ വിവരം അറിയിച്ചു.
റേഞ്ച് ഓഫീസർ സനൂപ് കൃഷ്ണന്റെ നിർദ്ദേശപ്രകാരമാണ് സ്നേക്ക് റെസ്ക്യൂവർ അനിൽ തൃച്ചംബരം സ്ഥലത്തെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ പച്ചക്കറി കടയിൽ നിന്നും അണലിയെയും ഹാർഡ് വെയേഴ്സ് കടയിൽ നിന്നും ചേരയെയും പിടികൂടുകയും, ഇവയെ പിന്നീട് ഉൾവനത്തിൽ തനത് ആവാസ വ്യവസ്ഥയിലേക്ക് തുറന്നുവിടുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

