വിദേശ രാജ്യങ്ങളിൽ ആകർഷകമായ തൊഴിൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കുന്ന സംഭവങ്ങളിൽ പരാതിയുമായി നിരവധി പേർ രംഗത്തെത്തുന്നതായി പ്രവാസി കമ്മിഷൻ വ്യക്തമാക്കി. കാസർകോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സിറ്റിങ്ങിൽ 51 പഴയ പരാതികളും 20 പുതിയ പരാതികളും ഉൾപ്പെടെ ആകെ 71 കേസുകളാണ് പരിശോധിച്ചത്.
ഇതിൽ ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ട നിരവധി കേസുകൾ ഉൾപ്പെടുന്നു.
പണം കൈപ്പറ്റിയ ശേഷം ഏജന്റുമാർ ഫോൺകോളുകൾ എടുക്കാത്ത സ്ഥിതിയാണുള്ളത്. ഉന്നത ബന്ധങ്ങളുണ്ടെന്ന് തെറ്റിധരിപ്പിച്ചാണ് ഈ സംഘങ്ങൾ തട്ടിപ്പുകൾ നടപ്പിലാക്കുന്നത്.
സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട പരാതികളാണ് സിറ്റിങ്ങിൽ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.
തട്ടിപ്പുകേസുകളിൽ തെളിവുകളുടെ ലഭ്യതക്കുറവ് വ്യാജ വാഗ്ദാനങ്ങളിൽ അകപ്പെട്ട് പ്രവാസികൾ വഞ്ചിക്കപ്പെടുന്നത് ഒഴിവാക്കാൻ ശക്തമായ ബോധവൽക്കരണം അത്യന്താപേക്ഷിതമാണെന്ന് കേരള പ്രവാസി കമ്മിഷൻ ചെയർപഴ്സൻ ജസ്റ്റിസ് സോഫി തോമസ് വ്യക്തമാക്കി. കലക്ടറേറ്റിൽ നടന്ന സിറ്റിങ്ങിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
വിദേശ രാജ്യങ്ങളിൽ പങ്കാളിത്ത ബിസിനസിൽ പണം നിക്ഷേപിക്കുകയും എന്നാൽ വാഗ്ദാനം ചെയ്ത ലാസമോ മുതലോ തിരികെ ലഭിക്കാതിരിക്കുകയും ചെയ്ത നിരവധി പരാതികൾ കമ്മിഷന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇത്തരക്കാരിൽ പലരുടെയും പക്കൽ പണം കൈമാറിയതിന്റെയോ ബിസിനസ് പങ്കാളിത്തത്തിന്റെയോ ആധികാരിക രേഖകൾ ലഭ്യമല്ല.
പ്രതികളുടെ കൃത്യമായ വിലാസം പോലും പരാതിക്കാരുടെ കൈവശമില്ലാത്തത് അന്വേഷണ ഉദ്യോഗസ്ഥർക്കും പൊലീസിനും വലിയ പരിമിതികൾ സൃഷ്ടിക്കുന്നുണ്ട്. ഇത്തരം നിയമപരമായ തടസ്സങ്ങൾ കാരണം ഈ കേസുകളിൽ ഇടപെടുന്നതിൽ കമ്മിഷനും പ്രയാസങ്ങൾ നേരിടുന്നുണ്ട്.
അതിനാൽ ഔദ്യോഗിക സംവിധാനമായ നോർക്കയുടെ വെബ്സൈറ്റുകളും ഹെൽപ്ലൈൻ നമ്പറുകളും പ്രവാസികൾ നിർബന്ധമായും ഉപയോഗപ്പെടുത്തണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. വിശ്വസിക്കേണ്ടവരിൽ നിന്നും വഞ്ചന എംബസി വഴിയും നോർക്ക പോലുള്ള അംഗീകൃത സംവിധാനങ്ങൾ പ്രയോജനപ്പെടുത്തിയും പരമാവധി പരാതികൾ പരിഹരിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ചെയർപഴ്സൻ കൂട്ടിച്ചേർത്തു.
വിവിധ വാഗ്ദാനങ്ങൾ നൽകി പ്രവാസികളിൽ നിന്നും പണം പിരിച്ചെടുക്കുന്ന ചില സംഘടനകളെക്കുറിച്ചും അഭിഭാഷകരെക്കുറിച്ചും ആളുകൾ അതീവ ജാഗ്രത പാലിക്കണം. പെൻഷൻ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കുന്ന നിരവധി സംഘടനകൾ പിന്നീട് പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് മുങ്ങുന്നതായി പരാതിയുണ്ട്.
എംബസിയിലെ എംപാനൽ അഭിഭാഷകർ പോലും ഇത്തരം തട്ടിപ്പുകളിൽ പങ്കാളികളായി പണം തട്ടിയെടുക്കുന്ന പ്രവണതയുണ്ടെന്നും കമ്മിഷൻ ഗൗരവമായി ചൂണ്ടിക്കാണിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

