നെടുമ്പാശേരിയിൽ മൂന്ന് പേരുടെ ദാരുണാന്ത്യത്തിനിടയാക്കിയ വാഹനാപകടക്കേസ് അട്ടിമറിക്കാൻ ഗൂഢനീക്കങ്ങൾ നടക്കുന്നതായി അപകടത്തിൽ മരിച്ച ഗോപികയുടെ കുടുംബം ആരോപിച്ചു. പ്രതിയായ സുഹൈൽ എന്നയാളെ രക്ഷപ്പെടുത്താൻ ഉന്നതതല ഇടപെടലുകൾ നടക്കുന്നുണ്ടെന്നും, ഇതിനുപുറമെ തങ്ങളുടെ കുടുംബത്തിനെതിരെ സമൂഹമാധ്യമങ്ങൾ വഴി ബോധപൂർവമായ അധിക്ഷേപ പ്രചാരണങ്ങൾ അഴിച്ചുവിടുകയാണെന്നും ബന്ധുക്കൾ വ്യക്തമാക്കി.
തീരാവേദനയ്ക്കിടയിലും നീതി ലഭിക്കണമെന്ന ഉറച്ച നിലപാടിലാണ് കുടുംബം മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. “കണ്ണടച്ചാല്‍ എന്റെ കൊച്ചിന്റെ മുഖമാണ് കാണുന്നത്.
എന്റെ മോളാണ് പോയത് വിഷമമില്ലാഞ്ഞിട്ടല്ല ഞാന്‍ സംസാരിക്കുന്നത്. എന്റെ പൊന്ന് മോളാണ്.
അവള് എവിടെ പോകുന്നെങ്കിലും അച്ഛനോട് വിളിച്ചു പറയും. എന്ത് സ്നേഹമായിരുന്നു ഞങ്ങളോട്.
അവള് അവളുടെ ഇഷ്ടത്തിന് ഒന്നും” ചെയ്തിരുന്നില്ലെന്നും കുടുംബം വിതുമ്പലോടെ ഓർത്തെടുത്തു. കേസിലെ പ്രതിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിന് പകരം ഇരകളുടെ കുടുംബത്തെ വ്യക്തിഹത്യ ചെയ്യാനാണ് സൈബർ ഇടങ്ങളിൽ ചിലർ ശ്രമിക്കുന്നത്.
നിഷ്പക്ഷവും ശക്തവുമായ അന്വേഷണം ഉറപ്പാക്കണമെന്നും കുറ്റവാളികൾക്ക് അർഹമായ ശിക്ഷ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് തുടർനടപടികളിലേക്ക് കടക്കാനാണ് കുടുംബത്തിന്റെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

