കൊച്ചി: സംസ്ഥാനത്തെ ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഒക്ടോബർ 15 മുതൽ 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേയ്മെന്റുകൾ സ്വീകരിക്കേണ്ടതില്ലെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ തീരുമാനിച്ചു. ഇത്തരം ഡിജിറ്റൽ ഇടപാടുകൾക്ക് പ്രത്യേക ഫീസ് ഈടാക്കാനുള്ള ചില കേന്ദ്രങ്ങളുടെ നീക്കത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്.
യുപിഐ വഴിയുള്ള പണമിടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തുന്നത് രാജ്യത്തെ മൊത്തത്തിലുള്ള ഡിജിറ്റൽ സാമ്പത്തിക ഇടപാടുകളെ പ്രതികൂലമായി ബാധിക്കുമെന്നും ഇത് ജനങ്ങളെ നിരുത്സാഹപ്പെടുത്തുമെന്നും അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാണിച്ചു. 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള തീരുമാനം അധികാരികൾ പൂർണ്ണമായി പിൻവലിക്കണം. അല്ലാത്തപക്ഷം, ഈ ഫീസ് ബാധകമാക്കുന്ന പരിധി കുറഞ്ഞത് 10,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകളായി ഉയർത്തണമെന്നും അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

