പ്രമുഖ തെന്നിന്ത്യൻ താരം വിജയ് സേതുപതിയെ നായകനാക്കി ബാലാജി തരണീധരൻ സംവിധാനം ചെയ്ത പുതിയ ചിത്രം ബത്ത തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മികച്ച പ്രേക്ഷക-നിരൂപക പ്രശംസകളോടെ തിയേറ്ററുകളിൽ മുന്നേറുന്ന ചിത്രത്തിന്റെ ഏറ്റവും പ്രധാന ആകർഷണം നായകന്റെ പ്രകടനം തന്നെയാണ്.
ഇതിനിടയിൽ ചിത്രത്തിലെ പുതിയ ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ‘ഊരോട
ഒത്ത ഡോൺ’ എന്ന ഗാനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സായ് അഭ്യങ്കർ ആണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്.
ഒക്ടോബർ 1 നാണ് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിലെത്തിയത്. ഇതുവരെ ചിത്രം ആഗോളതലത്തില് ആകെ 18 കോടി രൂപയാണ് നേടിയിരിക്കുന്നത്.
ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫിക്സ് ആണെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. എങ്കിലും സ്ട്രീമിംഗ് തിയ്യതിയോ മറ്റ് വിവരങ്ങളോ ഇതുവരെ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല.
പ്രശസ്ത സംവിധായകൻ ആറ്റ്ലി അവതരിപ്പിക്കുന്ന ഈ ചിത്രം പ്രിയ ആറ്റ്ലി, മുറാദ് ഖേതാനി എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ‘നടുവുല കൊഞ്ചം പക്കാത്തെ കാണോം’, ‘സീതാകാന്തി’ എന്നീ ചിത്രങ്ങൾക്ക് ശേഷം വിജയ് സേതുപതിയും ബാലാജി തരണീധരനും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.
മലയാളി നടി ലിജോമോൾ ജോസ് ആണ് ചിത്രത്തിൽ നായികയായി എത്തിയിരിക്കുന്നത്. വിന്റേജ് ലുക്കിൽ വിജയ് സേതുപതി ബീഡി വലിച്ച് നിൽക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ചിത്രത്തിന്റെ ആദ്യ ഗാനം നേരത്തെ പുറത്തുവന്നിരുന്നു. സായ് അഭ്യങ്കർ ഒരുക്കിയ ആ ഗാനം അച്ഛൻ- മകൾ ആത്മബന്ധത്തെ സൂചിപ്പിക്കുന്നതായിരുന്നു.
കെ കെ നഗർ ഗാന ജീവ ആണ് ആ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്. സായ് അഭ്യങ്കർ, വംഗൽ പുള്ള വിക്കി, തമിഴ് ആധവൻ എന്നിവർ ചേർന്നാണ് ആ ഗാനം ആലപിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

