കേന്ദ്ര സർക്കാരിന്റെ ഭയപ്പെടുത്തലുകൾക്ക് മുന്നിൽ ഇന്ത്യൻ ജനാധിപത്യം ഒരിക്കലും കീഴടങ്ങില്ലെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് വ്യക്തമാക്കി.
നിലവിൽ രാജ്യത്ത് നടക്കുന്നത് രണ്ടാം സ്വാതന്ത്ര്യസമരമാണെന്നും ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭങ്ങൾ രാജ്യത്തെ ഗ്രാമങ്ങളിലേക്ക് വ്യാപിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് ഒരു നിമിഷം പോലും ആ പദവിയിൽ തുടരാൻ അർഹതയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജനാധിപത്യത്തിന്റെ നിലനിൽപ്പിനായി രാജ്യത്തെ ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കണമെന്നും പി. രാജീവ് ആവശ്യപ്പെട്ടു.
ഡൽഹിയിൽ നടക്കുന്ന സമരങ്ങളിൽ മറ്റ് കോൺഗ്രസ് മുഖ്യമന്ത്രിമാർ സജീവമായി പങ്കെടുക്കുമ്പോൾ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ എത്തിയപ്പോൾ രാഹുലിനെ സ്റ്റേഷനിൽ സന്ദർശിച്ച് മടങ്ങുകയാണുണ്ടായത്. രാജ്യത്താകെ എസ്.ഐ.ആർ ആണെങ്കിൽ കേരളത്തിൽ എഫ്.ഐ.ആർ ആണ് അവസ്ഥയെന്നും, ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായിക്ക് എതിരെയും കേസുകൾ വരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

