സംസ്ഥാനത്ത് തുലാവർഷം സജീവമാകുന്നതിന്റെ ഭാഗമായി മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ തന്നെ കേരളത്തിൽ തുലാവർഷം ഔദ്യോഗികമായി എത്തിച്ചേരുമെന്നാണ് പ്രവചനം.
ബംഗാൾ ഉൾക്കടലിൽ പുതിയൊരു ന്യൂനമർദം രൂപപ്പെടാനുള്ള സാധ്യതയാണ് മഴയുടെ ശക്തി വർദ്ധിപ്പിക്കുന്നതിൽ നിർണായകമാകുന്നത്. വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് പ്രത്യേക മഴ മുന്നറിയിപ്പുകൾ ഒന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഉച്ചയ്ക്കു ശേഷമുള്ള സമയങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. എന്നാൽ, വരുന്ന വ്യാഴം, വെള്ളി ദിവസങ്ങളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട
ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച അഞ്ച് ജില്ലകളിലും വെള്ളിയാഴ്ച ആറ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മഴയോടൊപ്പം മണിക്കൂറിൽ 40 മുതൽ വേഗതയിൽ കാറ്റ വീശാനും സാധ്യതയുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

