അയൽവാസിയെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതുമായി ബന്ധപ്പെട്ട പരാതിയിൽ സ്റ്റേഷനിൽ വിളിപ്പിച്ചു സംസാരിക്കുന്നതിനിടയിൽ ഇൻസ്പെക്ടറെ ഭീഷണിപ്പെടുത്തുകയും സ്റ്റേഷനിലെ വസ്തുവകകൾ നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
അകമല തൂമാനം ബിന്ദു (റിനി– 41), മകൾ സോന (22) എന്നിവരാണ് അറസ്റ്റിലായത്. വടക്കാഞ്ചേരി സ്റ്റേഷനിലാണ് സംഭവം നടന്നത്.
പരാതിയിൻമേലുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനിടയിൽ ഇവർ ഇൻസ്പെക്ടർ എ.അനൂപിനെ അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടർന്ന് സ്റ്റേഷനിലെ വസ്തുവകകൾക്ക് ഇവർ നാശനഷ്ടം വരുത്തിയതായും പൊലീസ് വ്യക്തമാക്കി.
അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

