പെരുമ്പിലാവ് – കുറ്റിപ്പുറം സംസ്ഥാനപാതയില്‍ കടവല്ലൂര്‍ അമ്പലം സ്റ്റോപ്പിന് സമീപം ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ ശക്തമായ അപകടത്തില്‍ കൊച്ചി എയര്‍പോര്‍ട്ട് ജീവനക്കാരനായ യുവാവ് മരണപ്പെട്ടു. കുറ്റിപ്പുറം പഴവൂര്‍ ചക്കുവളപ്പില്‍ സുധീറിന്റെ മകന് സി വി ജിതിന് (22) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.
ഞായറാഴ്ച രാത്രി 7:20ഓടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്. കുന്നംകുളം ഭാഗത്തുനിന്ന് കുറ്റിപ്പുറം ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന ടൂറിസ്റ്റ് ബസും, മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ബുളളറ്റ് ബൈക്കും തമ്മില്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിന്റെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ ജിതിന് സംഭവസ്ഥലത്തുവെച്ചുതന്നെ മരണത്തിന് കീഴടങ്ങി. അപകടത്തെ തുടര്‍ന്ന് പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം നിലവില്‍ അവിടെ സൂക്ഷിച്ചിരിക്കുകയാണ്.
വിവരമറിഞ്ഞ് കുന്നംകുളം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ഉടൻതന്നെ സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. അപകടത്തില്‍ ടൂറിസ്റ്റ് ബസിനും ബൈക്കിനും സാരമായ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്.
സംഭവത്തെ തുടര്‍ന്ന് ഈ മേഖലയില്‍ കുറഞ്ഞ സമയം ഗതാഗതം തടസ്സപ്പെടുകയുണ്ടായി. കൊച്ചി എയര്‍പോര്‍ട്ടില്‍ ജോലി ചെയ്തുവരികയായിരുന്ന ജിതിന്, ജോലിസ്ഥലത്തേക്ക് പോകുന്ന വഴിയാണ് ഈ ദാരുണ അപകടത്തില്‍പ്പെട്ടത്.
മാതാവ്: നിഷ. സഹോദരന്മാര്: അഭിനവ്, അഭിനന്ദ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

