കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി യുവതിയും യുവാവും ദാരുണമായി കൊല്ലപ്പെട്ടു. ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപം വൈകിട്ട് ആറു മണിയോടെയാണ് സംഭവം നടന്നത്.
ഈ വഴിക്ക് ചെന്നൈ എക്സ്പ്രസ് ട്രെയിൻ കടന്നു പോയതിന് ശേഷമാണ് ട്രാക്കിൽ ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തുന്നത്. ഏകദേശം 20 വയസ്സ് പ്രായം തോന്നിക്കുന്ന മരിച്ച വ്യക്തികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ചേമഞ്ചേരി റെയിൽവേ സ്റ്റേഷന്റെ തെക്കുഭാഗത്തുള്ള റെയിൽവേ ട്രാക്കിലാണ് മൃതദേഹങ്ങൾ കണ്ടത്. ട്രാക്കിൽ മൃതദേഹങ്ങൾ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട
നാട്ടുകാർ ഉടൻതന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞയുടൻ കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി ആവശ്യമായ പ്രാഥമിക നടപടികൾ സ്വീകരിച്ചു.
തുടർന്ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

