നൊച്ചിമ മന്നം നഗറിൽ 4115-ാം നമ്പർ ശ്രീകൃഷ്ണ വിലാസം എൻ.എസ്.എസ്. കരയോഗത്തിന്റെ 39-ാമത് വാർഷിക പൊതുയോഗവും കുടുംബസംഗമവും സമുചിതമായി ആഘോഷിച്ചു.
രാവിലെ പതാക ഉയർത്തലോടെ ആരംഭിച്ച ചടങ്ങുകൾക്ക് ഈശ്വരപ്രാർത്ഥനയും ആചാര്യ വന്ദനവും മാറ്റുകൂട്ടി. ചടങ്ങിൽ കരയോഗം പ്രസിഡന്റ് പി.
ചന്ദ്രമോഹനൻ നായർ അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ്.
ആലുവ താലൂക്ക് യൂണിയൻ അഡ്ഹോക്ക് കമ്മിറ്റി ചെയർമാൻ ജെ. ഹരികുമാർ ഔദ്യോഗികമായി ഉദ്ഘാടനം നിർവഹിച്ചു.
കരയോഗം വൈസ് പ്രസിഡന്റ് ജയന്തി അപ്പുക്കുട്ടൻ സ്വാഗതം ആശംസിച്ച യോഗത്തിൽ, കരയോഗം സെക്രട്ടറി ഉഷാ ബാലകൃഷ്ണൻ, വനിത സമാജം സെക്രട്ടറി സീമ പ്രസന്നകുമാർ, ബാലസമാജം സെക്രട്ടറി കുമാരി ശ്വാത രൂപേഷ് എന്നിവർ വിവിധ വാർഷിക റിപ്പോർട്ടുകൾ അവതരിപ്പിച്ചു. തുടർന്ന് കരയോഗം പ്രസിഡന്റ് ചന്ദ്രമോഹനൻ നായർ അധ്യക്ഷ പ്രസംഗം നടത്തി.
ആലുവ താലൂക്ക് എൻ.എസ്.എസ്. യൂണിയൻ സെക്രട്ടറി നിഖിൽ വേണു ചടങ്ങിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു.
മേഖല കൺവീനർ വിപിൻ എം.വി., യൂണിയൻ അഡ്ഹോക്ക് കമ്മിറ്റി അംഗം ജി. ശ്രീകുമാർ, വനിതാ യൂണിയൻ പ്രസിഡന്റ് ഡോ.
പത്മജാദേവി, വനിതാ യൂണിയൻ സെക്രട്ടറി ലീന ഒ.ബി., ബീന നാരായണപ്രസാദ്, പി. എസ്.
സദാശിവൻ, എ. കെ.
അനിൽകുമാർ, രാധാകൃഷ്ണൻ നായർ, രാജാമണി രാജചന്ദ്രൻ, കുമാരി അഞ്ജന രജികുമാർ തുടങ്ങിയ പ്രമുഖർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കരയോഗത്തിന്റെ 2025–26 അധ്യയന വർഷത്തിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ചടങ്ങിൽ പ്രത്യേകമായി അനുമോദിച്ചു.
കരയോഗ കുടുംബത്തിൽനിന്നും സിനിമാ മേഖലയിൽ സാന്നിധ്യമറിയിച്ച അരവിന്ദ് ഹരിദാസിന് ചടങ്ങിൽ ആദരവ് അർപ്പിച്ചു. ഒപ്പം വിവിധ കലാകായിക മത്സരങ്ങളിൽ വിജയം കൈവരിച്ചവർക്കുള്ള സമ്മാനദാനവും നടന്നു.
ഉച്ചയ്ക്ക് ഒരു മണിക്ക് കുടുംബസദ്യയും തുടർന്ന് രണ്ട് മണി മുതൽ വിവിധ കലാപരിപാടികളും അരങ്ങേറി. കരയോഗാംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും സജീവ പങ്കാളിത്തത്തോടെ പരിപാടികൾ വിജയകരമായി സമാപിച്ചു.
ചടങ്ങിന്റെ നന്ദി പ്രകാശനം കരയോഗം ജോയിന്റ് സെക്രട്ടറി ശ്രീമതി ജയ ഗോപാലകൃഷ്ണൻ നിർവഹിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

