ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ 26-ാം വാർഷികം പ്രമാണിച്ച് കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച മിനി മാരത്തൺ കരിയേറിയ പങ്കാളിത്തത്തോടെ സമാപിച്ചു. തിരുവനന്തപുരം പിഎംജി ജങ്ഷനിലെ ബിഎസ്എന്‍എല്‍ കേരള സര്‍ക്കിള്‍ ഓഫീസില്‍ നിന്നും ഫ്ലാഗ് ഓഫ് ചെയ്ത അഞ്ച് കിലോമീറ്റർ ദൂരമുള്ള മാരത്തണിൽ നാനൂറിലധികം പേർ മാറ്റുരച്ചു.
തുടക്കം കുറിച്ച അതേ വേദിയിൽ തന്നെയാണ് മത്സരം സമാപിച്ചത്. വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളുടെ ഫലങ്ങൾ താഴെ പറയുന്നവയാണ്.
എട്ട് മുതൽ 14 വയസുവരെ പ്രായമുള്ള കുട്ടികളുടെ വിഭാഗത്തിൽ നിഹാൻ മുഹമ്മദ് ഒന്നാം സ്ഥാനം സ്വന്തമാക്കി. ജോയൽ ജോൺ, വിൻസൺ റോയ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
15 മുതൽ 45 വരെ പ്രായമുള്ള പുരുഷന്മാരുടെ വിഭാഗത്തിൽ കരൺ സിംഗ് റെക്കോർഡ് നേട്ടത്തോടെയാണ് ഒന്നാമതെത്തിയത്. സെൽജിൻ രണ്ടും സോനാറാം ഹെസ്സ മൂന്നും സ്ഥാനങ്ങൾ നേടി.
വനിതാ വിഭാഗത്തിൽ രേഷ്മ ഗോമസ് ഒന്നാമതും റയാൻ. എച്ച് രണ്ടാമതും ബബിത.
എസ് മൂന്നാമതും ഫിനിഷ് ചെയ്തു. നാല്പത്തിയഞ്ച് വയസിനു മുകളിലുള്ള പുരുഷ വിഭാഗത്തിൽ എസ്.
നായർ ഒന്നാം സ്ഥാനം നേടിയപ്പോൾ, ബിജു. എസ്.എൽ രണ്ടാമതും ബെൻറോയ്.
എസ്.എസ് മൂന്നാമതും എത്തി. മുതിർന്ന വനിതാ വിഭാഗത്തിൽ സോയ സിയ ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ രേവതി, പ്രിയ എന്നിവർ അടുത്ത രണ്ട് സ്ഥാനങ്ങൾ സ്വന്തമാക്കി.
അർജുന അവാർഡ് ജേതാവും പത്മശ്രീയുമായ കെ.എം. ബീനാമോള്‍ ചടങ്ങിൽ മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു.
“ഇതുപോലെയുള്ള മാരത്തണുകളിലൂടെയാണ് ഭാവി വാഗ്ദാനങ്ങളെ കണ്ടെത്താൻ സാധിക്കുന്നത്” എന്ന് അവർ അഭിപ്രായപ്പെട്ടു. മുൻ തിരുവനന്തപുരം ജില്ലാ കലക്ടറും നിലവിലെ ജിഎസ്ടി സ്പെഷ്യൽ കമ്മീഷണറുമായ അനുകുമാരി ഐഎഎസും, കോപ്പറേറ്റീവ് സൊസൈറ്റിസ് കേരള രജിസ്ട്രാർ അനു.
എസ്. നായർ ഐഎഎസും ചേർന്ന് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
മത്സരത്തിൽ വിജയികളായവർക്ക് ക്യാഷ് പ്രൈസുകളും നൽകി. ഒന്നാം സ്ഥാനം നേടിയവർക്ക് 5,000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 3,000 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 2,000 രൂപയും വീതം സമ്മാനത്തുക ലഭിച്ചു.
ഇതിനുപുറമെ, തിരഞ്ഞെടുക്കപ്പെട്ട മത്സരാർഥികൾക്ക് പ്രത്യേക പ്രോത്സാഹന സമ്മാനങ്ങളും നറുക്കെടുപ്പിലൂടെ സമ്മാന കൂപ്പണുകളും വിതരണം ചെയ്തു.
ഷാജി. ടി.ആർ (ഐടിഎസ് ,ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ടെലികമ്മ്യൂണിക്കേഷൻസ് ഡിപ്പാർട്ട്മെന്റ് കേരള , മിനിസ്ട്രി ഓഫ് കമ്മ്യൂണിക്കേഷൻസ്), ജിതേന്ദ്ര പ്രകാശ് (ജനറൽ മാനേജർ, ബിഎസ്എൻഎൽ തിരുവനന്തപുരം), രമേശ്രാജ് (ജനറൽ മാനേജർ മൊബൈൽ സർവീസ് ബിഎസ്എൻഎൽ കേരള), ശ്രീജിത്ത്.
എസ്.വി (കൺവീനർ, മാരത്തൺ കമ്മിറ്റി), സുനിൽ ശിവൻ, ശ്രീകേഷ് എന്നിവരും സമാപന ചടങ്ങിൽ സന്നിഹിതരായിരുന്നു. മാരത്തൺ ചെയർപേഴ്സൺ മഞ്ജുഷ മേരി മാത്യൂ ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി.
ശാരീരികക്ഷമതയും ഐക്യവും സാമൂഹിക കൂട്ടായ്മയും ജനങ്ങളിൽ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ബിഎസ്എന്‍എല്ലിന്റെ സേവനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ ‘റണ്‍ ടുഗെദര്‍ വിത്ത് ഹമാരാ ബിഎസ്എന്‍എല്‍’ എന്ന ആപ്തവാക്യമുയർത്തിയാണ് പരിപാടി സംഘടിപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

