ദേശീയ തലസ്ഥാനത്ത് വീണ്ടും പൊലീസ് നടപടി. ഗ്യാനേഷ് കുമാർ എതിരായ പ്രതിഷേധം റിപ്പോർട്ട് ചെയ്യുകയായിരുന്ന മാധ്യമപ്രവർത്തകരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു.
സുഹൈൽ മുഹമ്മദ് (ട്വന്റിഫോർ ജേർണലിസ്റ്റ്), ക്യാമറാമാൻ വി എസ് രാഹുൽ എന്നിവരെയാണ് ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിൽ കസ്റ്റഡിയിൽ എടുത്തത്. പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ സുഹൈൽ മുഹമ്മദിന്റെ കഴുത്തിന് പിടിച്ചുവലിച്ച് പൊലീസ് വാഹനത്തിലേക്ക് കയറ്റുകയായിരുന്നു.
എന്തിനാണ് കസ്റ്റഡിയിൽ എടുത്തത് എന്നകാര്യത്തിൽ പൊലീസ് ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. കസ്റ്റഡിയിലെടുക്കുന്നതിനിടയിൽ ക്യാമറയടക്കം പിടിച്ചുവാങ്ങി മൈക്ക് വലിച്ചെറിഞ്ഞതായി രാഹുൽ വ്യക്തമാക്കി.
വനിതാ മാധ്യമപ്രവർത്തകർ അടക്കമുള്ളവരെയാണ് കസ്റ്റഡി വാഹനത്തിൽ കയറ്റിയിട്ടുള്ളത്. ഈ വാഹനത്തിന് ഉള്ളിൽ രണ്ട് വനിതാ പൊലീസ് ഉദ്യോഗസ്ഥർ മാത്രമാണ് ഉള്ളത്.
ബലപ്രയോഗത്തിനിടയിൽ മാധ്യമപ്രവർത്തകരെ പൊലീസ് ചവിട്ടിയതായും ഗുരുതരമായ പരാതി ഉയർന്നിട്ടുണ്ട്. കൊണാട്ട്പ്ലേസിൽ പ്രതിഷേധങ്ങൾക്ക് അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡൽഹി പൊലീസ് സമരക്കാരെ ബലംപ്രയോഗിച്ച് നീക്കം ചെയ്തത്.
ഈ നടപടികൾക്കിടയിലാണ് സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവർത്തകരേയും പൊലീസ് കസ്റ്റഡിയിലെടുത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

