വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവ്ലാവ് പിടിയില്‍. തൃശൂർ കുന്നംകുളം പോര്‍ക്കളങ്ങാട് സ്വദേശി ഡാനിയേല്‍ (23) ആണ് പോലീസിന്റെ പിടിയിലായത്.
പോര്ക്കളങ്ങാടില് വെച്ചാണ് പ്രതിയെ പിടികൂടിയത്. തൃശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ നകുല്‍ രാജേന്ദ്ര ദേശ്മുഖിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
‘ഓപ്പറേഷന് തൂഫാന്റെ’ ഭാഗമായുള്ള തൂഫാന് സ്ട്രൈക്ക് റെയ്ഡിനിടയിലാണ് പ്രതി പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും 40 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തിട്ടുണ്ട്.
കുന്നംകുളം സബ് ഇന്‍സ്പെക്ടര്‍ രോഹിതും ഡാന്‍സാഫ് ടീം അംഗങ്ങളും ചേര്‍ന്നാണ് റെയ്ഡിന് നേതൃത്വം നല്കി പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരേ എന്‍.ഡി.പി.എസ്.
നിയമപ്രകാരമുള്ള തുടര്‍നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് പോലീസ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

