തന്റെ പൗരത്വവുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന ആരോപണങ്ങൾക്ക് മറുപടിയുമായി പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ധ്രുവ് റാഠി രംഗത്ത്. താൻ ഒരു ഇന്ത്യൻ പൗരനാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, പാസ്പോർട്ട് ക്യാമറയിൽ ഉയർത്തിക്കാട്ടിയാണ് ഇക്കാര്യം വിശദീകരിച്ചത്.
താൻ ജർമ്മൻ പൗരനാണെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ആരോപണങ്ങൾ തികച്ചും തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തനിക്കെതിരെ ഉണ്ടായ നടപടികൾ നിയമവിരുദ്ധമാണെന്നും ധ്രുവ് റാഠി വീഡിയോയിൽ ആരോപിച്ചു.
തന്നെ പൊലീസ് നിയമപരമായ രീതിയിലല്ല അറസ്റ്റ് ചെയ്തത്. മറിച്ച്, വീട്ടിൽ അതിക്രമിച്ചുകയറി പൊലീസ് ഗുണ്ടകളെപ്പോലെ തട്ടിക്കൊണ്ടുപോകുകയായിരുന്നു ചെയ്തതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
രാവിലെ 7 മണിയോടെ 20-ഓളം പേർ ബെഡ്റൂമിലേക്ക് […] കടന്നുവന്നതായും അദ്ദേഹം വെളിപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

