മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി)യും ഇടതു സംഘടനകളും ഇന്നും പ്രക്ഷോഭം തുടരുമെന്ന് പ്രഖ്യാപിച്ചതോടെ ഡൽഹിയിൽ സുരക്ഷ ശക്തമാക്കി. രാവിലെ 10 മണിക്ക് ജന്തർ മന്തറിൽ പ്രതിഷേധ സമരം ആരംഭിക്കുമെന്ന് സിജെപി വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ, കോക്രോച്ച് ജനതാ പാർട്ടി നേതാക്കളായ അഭിജീത് ദിപ്കെ, അശുതോഷ് റാംങ്ക, സൗരവ് ദാസ് എന്നിവരെ കോടതി വിട്ടയച്ചിരുന്നു. ഇന്നലെ അറസ്റ്റിലായ ഇവരെ ഇന്ന് എക്സിക്യൂട്ടീവ് മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കുകയാണുണ്ടായത്.
നിയമസഹായത്തിനായി അഭിഭാഷകരുടെ സംഘം കാന്റ് പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. ഇന്നലെ ഗുരുഗ്രാമിലെ വീട്ടിൽനിന്ന് അറസ്റ്റു ചെയ്ത ഇൻഫ്ലുവൻസർ ധ്രുവ് റാഠിയെ പൊലീസ് വിട്ടയച്ചതായും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ ദിവസത്തെ സമരത്തിനിടെ മാധ്യമപ്രവർത്തകരെ പോലും ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുക്കുകയും സഞ്ചാരം തടയുകയും ചെയ്തുകൊണ്ട് നഗരത്തിൽ വലിയതോതിലുള്ള സംഘർഷാവസ്ഥയാണ് ഉണ്ടായത്. ഈ സംഭവവികാസങ്ങളിൽ ഒട്ടേറെ പ്രതിഷേധക്കാർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും പരുക്കേറ്റിരുന്നു.
കൂടാതെ നഗരത്തിൽ രണ്ടിടത്ത് കല്ലേറുണ്ടാവുകയും ചെയ്തു. സിജെപി ആഹ്വാനം ചെയ്ത പ്രക്ഷോഭത്തെ മുൻനിരയിലേക്ക് നയിച്ചത് ഇടതുപാർട്ടികളും അവയുടെ വിദ്യാർഥി-യുവജന സംഘടനകളുമായിരുന്നു.
നേതാക്കൾ പൊലീസ് കസ്റ്റഡിയിലായതിനെ തുടർന്ന് ഇന്നലെ സിജെപിയുടെ വലിയ തോതിലുള്ള പ്രകടനങ്ങൾ നഗരത്തിൽ നടന്നിരുന്നില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

