മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിൽ സംഘർഷാവസ്ഥ. ഡൽഹി ജന്തർ മന്തറിലേക്ക് നടത്തിയ മാർച്ചിൽ നിന്നു കേരള മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കെ.എൻ.
ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എംപി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സിപിഎം ജനറൽ സെക്രട്ടറി എം.എ.
ബേബി ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് ബലമായി നീക്കുന്നതു കണ്ടാണ് കേരള ഹൗസിൽനിന്ന് മുഖ്യമന്ത്രിയും സംഘവും പുറത്തേക്ക് ഇറങ്ങിയത്. നിരോധനാജ്ഞ ചൂണ്ടിക്കാട്ടി പൊലീസ് ഉദ്യോഗസ്ഥർ വഴി തടയാൻ ശ്രമിച്ചെങ്കിലും മാർച്ചുമായി മുന്നോട്ടുപോകുമെന്ന് ജോൺ ബ്രിട്ടാസ് വ്യക്തമാക്കി.
തുടർന്ന് തർക്കങ്ങൾക്കൊടുവിൽ മുന്നിൽ നിന്ന ഉദ്യോഗസ്ഥന്റെ നെയിം പ്ലേറ്റിലേക്ക് നോക്കി പിണറായി വിജയൻ, ‘മിസ്റ്റർ ഭരത്, വീ ആർ മൂവിങ്’ എന്ന് വ്യക്തമാക്കുകയായിരുന്നു. ഉന്നതതലങ്ങളിൽ ബന്ധപ്പെട്ട
ശേഷമാണ് പൊലീസ് സംഘത്തിന് മുന്നോട്ടു പോകാൻ അനുമതി നൽകിയത്. ബാരിക്കേഡുകൾക്ക് അരികിലെത്തി മടങ്ങിയെങ്കിലും ജന്തർ മന്തറിലെ സമരവേദിയിലേക്ക് തന്നെ പോകുമെന്ന നിലപാടിൽ നേതാക്കൾ ഉറച്ചുനിൽക്കുകയായിരുന്നു.
ഇതിനുപിന്നാലെ പൊലീസ് ജീപ്പിലെത്തി മൂന്ന് നേതാക്കളെയും ഒരേ വാഹനത്തിൽ കയറ്റി കൊണ്ടുപോയി. സുരക്ഷയ്ക്കായി ഒപ്പമുണ്ടായിരുന്ന കേരള പൊലീസിലെ ഉദ്യോഗസ്ഥർ പിൻമാറാൻ ആവശ്യപ്പെട്ടെങ്കിലും പിണറായി വിജയൻ അതിന് തയാറായില്ല.
തടസ്സങ്ങളെ അവഗണിച്ചു മുന്നോട്ടുപോയ 81 കാരനായ നേതാവിന്റെ നിശ്ചയദാർഢ്യത്തിനു മുന്നിലാണ് ഡൽഹി പൊലീസ് ഒടുവിൽ കസ്റ്റഡി നടപടികളിലേക്ക് കടന്നത്. ഒരു മണിക്കൂറോളം നഗരത്തിലൂടെ കറക്കിയ ശേഷം ഛത്രസാൽ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയെങ്കിലും അരമണിക്കൂറിനു ശേഷം വീണ്ടും ജീപ്പിൽ റോന്ത് ചുറ്റിക്കുകയായിരുന്നു.
തുടർന്ന് മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലെത്തിച്ച സംഘത്തെ എട്ടു മണിക്കൂറോളമാണ് കസ്റ്റഡിയിൽ വെച്ചത്. വെള്ളമോ ഭക്ഷണമോ മരുന്നോ നൽകാതെയായിരുന്നു ഈ നീക്കമെന്ന് വിമർശനം ഉയർന്നിട്ടുണ്ട്.
നീണ്ട യാത്രയ്ക്കൊടുവിൽ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ട
മുഖ്യമന്ത്രിക്ക് കേരള ഹൗസിൽ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വെള്ളവും ഔഷധങ്ങളും എത്തിച്ചു നൽകി. എന്നാൽ പത്തു വർഷത്തോളം മുഖ്യമന്ത്രിയായി സേവനം അനുഷ്ഠിച്ച ഒരു വ്യക്തിയോട് യാതൊരുവിധ പരിഗണനയും പൊലീസ് കാട്ടിയില്ലെന്നും ആശുപത്രിയിലേക്ക് പോകാൻ അനുവാദം ചോദിച്ചിട്ടും അധികൃതർ തയ്യാറായില്ലെന്നും ജോൺ ബ്രിട്ടാസ് കുറ്റപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

