കേരളത്തിൽ അധികാരമേറ്റ പുതിയ സർക്കാർ ജീവനക്കാരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്ന തരത്തിൽ അവരുടെ ന്യായമായ അവകാശങ്ങൾക്കൊപ്പം ഉണ്ടാവുമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി.ടി. ഇസ്മയിൽ വ്യക്തമാക്കി.
സ്റ്റേറ്റ് ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ (എസ്.ജി.ഒ.യു) താമരശ്ശേരി താലൂക്ക് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ തിരുവമ്പാടി എം.എൽ.എ സി.കെ.
കാസിം മുഖ്യാതിഥിയായി പങ്കെടുത്തു. മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.
മൊയ്തീൻ കോയ മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് കൊടുവള്ളി മണ്ഡലം സെക്രട്ടറി മുഹമ്മദ് ഫാൽക്കൺ, താമരശ്ശേരി പഞ്ചായത്ത് സെക്രട്ടറി കൗസർ മാസ്റ്റർ, എസ്.ജി.ഒ.യു കേരള സ്റ്റേറ്റ് പ്രസിഡന്റ് അബ്ദുസ്സലാം പി.കെ., സെറ്റ്കോ കേരള വൈസ് ചെയർമാൻ ഫൈസൽ കെ.പി., എസ്.ജി.ഒ.യു കേരള വൈസ് പ്രസിഡന്റ് ആബിദ് പട്ടേരി, ജോയിന്റ് സെക്രട്ടറി വി.പി.എം.
ഇസ്മായിൽ, സുജീഷ് പി.കെ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു. എസ്.ജി.ഒ.യു കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ഹാരിസ് കാഞ്ഞിരോട്ട് സ്വാഗതവും പ്രസിഡണ്ട് മുഹമ്മദ് റഫീഖ് പി.എം അധ്യക്ഷതയും വഹിച്ച യോഗത്തിന് ഇക്രിമത്ത് മൗലാന മുഹമ്മദ് നന്ദി പറഞ്ഞു.
സമ്മേളനത്തിൽ പുതിയ താലൂക്ക് ഭാരവാഹികളെയും തിരഞ്ഞെടുത്തു. അൻസു ഒ.എ. (പ്രസിഡന്റ്), അബ്ദുൽ വഹാബ് പി.എം. (ജനറൽ സെക്രട്ടറി), ഷഫീഖ് ടി.പി. (ട്രഷറർ), സീനത്ത് കെ., മുഹമ്മദ് പി.സി. (വൈസ് പ്രസിഡന്റുമാർ), ആരിഷ് എൽ.വി., അബ്ദുൽ ഹസീബ് സി.പി. (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

