ഡൽഹി: സിഎംആർഎൽ – എക്സാലോജിക് വിവാദത്തിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ രംഗത്ത്.
കോടതികളും പൊലീസും വിവിധ അന്വേഷണ ഏജൻസികളും മുഖ്യമന്ത്രി പിണറായി വിജയനെ വളരെക്കാലമായി വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. പിണറായി വിജയൻ കേരളത്തിൻ്റെ വികാരമാണെന്നും ലാവ്ലിൻ കേസിന്റെ ചരിത്രം നമ്മുടെ മുന്നിൽ വ്യക്തമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
തുടർച്ചയായ വേട്ടയാടലുകൾ ഉണ്ടായിട്ടും പിണറായി വിജയന് ഒരു പോറൽ പോലും ഏൽക്കാൻ ഇടയായിട്ടില്ലെന്ന് ടി.പി. രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.
ഈ കേസിനെ രാഷ്ട്രീയമായും നിയമപരമായും ഒരുപോലെ നേരിടുന്നതിനുള്ള എല്ലാ മാർഗങ്ങളും ഗൗരവമായി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോടതി വിധി അംഗീകരിക്കാനുള്ള ബാധ്യത തങ്ങൾക്കുണ്ടെന്നും അതേസമയം അതിനെ വിമർശിക്കാനുള്ള അവകാശവും തങ്ങൾക്കുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ വ്യക്തമായ ഗൂഢാലോചന സംശയിക്കുന്നതിൽ തെറ്റില്ലെന്നും എന്നാൽ ഇത് അന്തിമ വിധിയാണെന്ന് തങ്ങൾ കരുതുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. എക്സാലോജിക് വിഷയത്തിൽ എന്തെങ്കിലും തരത്തിലുള്ള ക്രമക്കേടുകൾ ഉണ്ടെങ്കിൽ അത് പരിശോധിക്കാൻ ഇഡിക്ക് അധികാരമുണ്ടെന്നും സംഭവവുമായി ബന്ധപ്പെട്ട
മറ്റ് കാര്യങ്ങൾ വിശദീകരിച്ചുകൊണ്ട് അദ്ദേഹം അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

