കൊച്ചി: വിവാദമായ സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി മുഹമ്മദ് റിയാസ്, വീണ ടി എന്നിവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ ഔദ്യോഗിക റിപ്പോർട്ടിന്റെ പൂർണ്ണ വിവരങ്ങൾ പുറത്തുവന്നു. സെപ്റ്റംബർ 9നാണ് ഇഡി ഈ നിർണായക കത്ത് സംസ്ഥാന പൊലീസ് മേധാവിക്ക് അയച്ചത്.
ആകെ 26 പേജുകൾ ഉള്ള ഈ റിപ്പോർട്ടിന്റെ പകർപ്പാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. ഐ.ടി കൺസൾട്ടൻസി, മാർക്കറ്റിംഗ് സേവനങ്ങൾ തുടങ്ങിയവയുടെ മറവിലാണ് സിഎംആർഎൽ എക്സാലോജിക്കിന് പണം നൽകിയതെന്നും, മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ചത് കൈക്കൂലി പണമാണെന്നും റിപ്പോർട്ടിൽ വളരെ വ്യക്തമായി പറയുന്നുണ്ട്.
വ്യാജ സേവനങ്ങളുടെ പേരിൽ സിഎംആർഎൽ കമ്പനി ആകെ 2.78 കോടി രൂപ കൈമാറിയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

