രാഷ്ട്രീയ രംഗത്ത് നിർണായക വഴിത്തിരിവായി സമൂഹമാധ്യമങ്ങളിലെ കാഴ്ചക്കാരുടെ കണക്കുകൾ പുറത്തുവരുന്നു. രാജ്യത്തെ ഭരണകക്ഷിയായ ബിജെപിയുടെയും മുൻനിര നേതാക്കളുടെയും ഔദ്യോഗിക സമൂഹമാധ്യമ പേജുകളുടെ റീച്ചിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ, യൂട്യൂബ് പേജിലെ ലൈവ് വിഡിയോകളിൽ തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ വാർത്താസമ്മേളനത്തിന് 25 ലക്ഷം പേരും, ഛാത്രോം കി ഗൂഞ്ച് പരിപാടിക്ക് 18 ലക്ഷം പേരും കാഴ്ചക്കാരായി എത്തിയപ്പോൾ, പ്രധാനമന്ത്രിയുടെ പേജിൽ പങ്കുവെച്ച ഒരു വിഡിയോയ്ക്ക് മാത്രമാണ് 10 ലക്ഷം കാഴ്ചക്കാരെ നേടാനായത്. ഡൽഹിയിൽ നടന്ന ഭജൻ ക്ലബിങ് പരിപാടിയുടെ ലൈവ് വിഡിയോയാണ് മോദിയുടെ പേജിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ടത്.
എന്നാൽ കഴിഞ്ഞ വർഷം 507 മില്യൻ കാഴ്ചക്കാരെ ലഭിച്ച വനതാര ഉദ്ഘാടന ദൃശ്യങ്ങളാണ് മോദിയുടെ പേജിലെ സർവകാല റെക്കോർഡ് ജനപ്രിയ വിഡിയോ. യൂട്യൂബിൽ ഇന്നലെ ലൈവായി സംപ്രേക്ഷണം ചെയ്ത വാർത്താസമ്മേളനത്തിന് 7 മണിക്കൂറിനുള്ളിൽ രണ്ടര ലക്ഷത്തോളം കാഴ്ചക്കാരെ ലഭിക്കുകയുണ്ടായി.
തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ പ്രക്ഷോഭ വിഡിയോകൾക്കും ലക്ഷക്കണക്കിന് ആളുകളാണ് ഉള്ളടക്കം കാണുന്നത്. എന്നാൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ വക്താക്കൾ നടത്തിയ വാർത്താസമ്മേളന വിഡിയോകളിൽ ഭൂരിഭാഗത്തിനും കാഴ്ചക്കാരുടെ എണ്ണം ഒരു ലക്ഷം പോലും തികഞ്ഞിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
മറുഭാഗത്ത്, ഇൻസ്റ്റഗ്രാം പ്ലാറ്റ്ഫോമിലും കോൺഗ്രസിന്റെ വ്യക്തമായ മുന്നേറ്റമാണ് കാണാൻ സാധിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കോൺഗ്രസിന്റെ ഐഎൻസി ഇന്ത്യ പേജിൽ അപ്ലോഡ് ചെയ്ത വിഡിയോകളിൽ മിക്കവയും 10 ലക്ഷം കടന്നിട്ടുണ്ട്.
എന്നാൽ ഇതിന് വിപരീതമായി ബിജെപി4 ഇന്ത്യ പേജിന് ഇതിന്റെ പകുതിപോലും കാഴ്ചക്കാരെ നേടാൻ സാധിച്ചിട്ടില്ല. ഇൻസ്റ്റഗ്രാം ഫോളോവർമാരുടെ കണക്കിൽ ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായ ബിജെപിയുടെ അക്കൗണ്ടിനെ മറികടന്നത് വെറും നാലു ദിവസം കൊണ്ടായിരുന്നു.
നിലവിൽ സിജെപിക്ക് 2.49 കോടിയും, കോൺഗ്രസിന് 1.57 കോടിയും, ബിജെപിക്ക് 99 ലക്ഷവുമാണ് ഇൻസ്റ്റഗ്രാം ഫോളോവർമാരുടെ എണ്ണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

