സംഘർഷ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽനിന്ന് റിയാദിലേക്കുള്ള വിമാന സർവീസുകൾ വിവിധ വിമാനക്കമ്പനികൾ താൽക്കാലികമായി റദ്ദാക്കിയിട്ടുണ്ട്. എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, ആകാശ് എയർ തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികളാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
വന്നിട്ടുള്ള സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് ഒക്ടോബർ 10 വരെയുള്ള സർവീസുകളാണ് മാറ്റിവെച്ചിട്ടുള്ളത്. ഈ ദിവസങ്ങളിൽ യാത്രയ്ക്കായി ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ള മുഴുവൻ യാത്രാക്കാർക്കും തുക പൂർണ്ണമായി തിരികെ നൽകുകയോ അല്ലെങ്കിൽ യാത്ര പുനഃക്രമീകരിച്ചു നൽകുകയോ ചെയ്യുമെന്ന് ബന്ധപ്പെട്ട
വ്യോമയാന കമ്പനികൾ വ്യക്തമാക്കിയിട്ടുണ്ട്. യാത്ര പുറപ്പെടുന്നതിന് മുൻപായി വിമാനത്താവളത്തിലേക്ക് തിരിക്കുന്ന യാത്രാക്കാർ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സർവീസിന്റെ കൃത്യമായ സമയം ഉറപ്പുവരുത്തണമെന്ന് കിങ് ഖാലിദ് വിമാനത്താവള അധികൃതരും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായി കൊച്ചി വിമാനത്താവളത്തിൽ നിന്നും യാത്രാ തയ്യാറെടുപ്പുകൾ നടത്തിയ പ്രധാന സർവീസുകളും റദ്ദാക്കപ്പെട്ടിട്ടുണ്ട്. കൊച്ചിയിൽനിന്ന് ഇന്ന് വൈകിട്ട് 7.55ന് പുറപ്പെടേണ്ടിയിരുന്ന ആകാശ് എയർ വിമാനം QP523, തുടർന്ന് രാത്രി 9.40ന് പുറപ്പെടാൻ നിശ്ചയിച്ചിരുന്ന സൗദി എയർലൈൻസ് വിമാനം SV775 എന്നിവയാണ് പൂർണ്ണമായി റദ്ദാക്കിയത്.
ഈ വിമാനങ്ങളിൽ യാത്രയ്ക്കായി ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ള എല്ലാ യാത്രാക്കാരും കൂടുതൽ വിവരങ്ങൾക്കും മറ്റ് ബദൽ യാത്രാ ക്രമീകരണങ്ങൾക്കുമായി ബന്ധപ്പെട്ട എയർലൈനുകളുടെ കസ്റ്റമർ സർവീസ് സെന്ററുമായി ബന്ധപ്പെടണമെന്ന് സിയാൽ അധികൃതർ അറിയിച്ചു.
മറ്റൊരു സംഭവത്തിൽ, കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് റിയാദിലേക്ക് പുറപ്പെട്ട വിമാനം പകുതിയിലേറെ ദൂരം സഞ്ചരിച്ചശേഷം സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി തിരികെ കണ്ണൂരിലേക്കുതന്നെ മടങ്ങി എത്തി.
കണ്ണൂരിൽനിന്ന് ഇന്നലെ ഉച്ചയ്ക്ക് 2.10ന് യാത്ര തിരിച്ച എയർ ഇന്ത്യ എക്സ്പ്രസ് ഐ. എക്സ് 789 വിമാനം ഇന്ത്യൻ സമയം വൈകിട്ട് 4.30ന് റിയാദിൽ എത്തേണ്ടതായിരുന്നു.
എന്നാൽ യാത്രാമധ്യേ ഉണ്ടായ സുരക്ഷാ ഭീഷണി കണക്കിലെടുത്ത് ലക്ഷ്യസ്ഥാനത്ത് ലാൻഡ് ചെയ്യാതെ വിമാനം തിരിച്ചുവിടുകയായിരുന്നു. തുടർന്ന് രാത്രി എട്ടോടെയാണ് ഈ വിമാനം സുരക്ഷിതമായി വീണ്ടും കണ്ണൂർ വിമാനത്താവളത്തിൽ തിരിച്ചെത്തിയത്.
ഈ വിമാനത്തിലെ യാത്രക്കാർക്ക് ആവശ്യമായ എല്ലാ യാത്രാ ക്രമീകരണങ്ങളും സൗകര്യങ്ങളും എയർലൈൻ അധികൃതർ സത്വരമായി ഒരുക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

