ബെംഗളൂരുവിൽ കേന്ദ്രസർക്കാരിനും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാർഡിനുമെതിരെ കോക്രോച്ച് ജനതാ പാർട്ടിയുടെ (സി.ജെ.പി) നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ നടന്നു. ‘പീപ്പിൾസ് ട്രിബ്യൂണൽ’ എന്ന പേരിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.
ചടങ്ങിൽ സി.ജെ.പി ദേശീയ കൺവീനർ അഭിജീത് ദീപ്കെ, പ്രമുഖ നടൻ പ്രകാശ് രാജ്, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ധ്രുവ് റാഠി, എസ്.എഫ്.ഐ നേതാവ് ഐഷി ഘോഷ് തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. ബെംഗളൂരുവിൽ ആദ്യമായി എത്തിയതാണെന്നും തന്റെ ആദ്യ പ്രതിഷേധ പരിപാടിയാണിതെന്നും വ്യക്തമാക്കിയ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ധ്രുവ് റാഠി, ബി.ജെ.പി വോട്ടർമാർക്ക് വോട്ട് കൊള്ള എന്താണെന്ന് ഇതുവരെ മനസ്സിലായിട്ടില്ലെന്ന് കുറ്റപ്പെടുത്തി.
“നിങ്ങൾ ആർക്ക് വേണമെങ്കിലും വോട്ട് ചെയ്തോളു അത് ഓരോരുത്തരുടെ അവകാശം. ബംഗാളിൽ എസ് ഐ ആറിന് മുൻപേ വോട്ടുകൾ കൊള്ളയടിച്ചു .ബിഹാറിലും അത് തന്നെ സംഭവിച്ചു.
എസ് ഐ ആറിലൂടെ എല്ലായിടത്തും ഇത് തന്നെ ചെയ്തു” എന്ന് അദ്ദേഹം ആരോപിച്ചു. വോട്ട് മോഷണം യാഥാർത്ഥ്യമാണെന്നും അതിനുള്ള വ്യക്തമായ തെളിവുകൾ തന്റെ കൈവശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ജീവിച്ചിരിക്കുന്ന വോട്ടർമാരെപ്പോലും ഔദ്യോഗിക രേഖകളിൽ മരിച്ചവരാക്കി മാറ്റിയെന്നും, മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർനേക്കാൾ വലിയ വഞ്ചകൻ വേറെയില്ലെന്നും ധ്രുവ് റാഠി വിമർശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയും വോട്ട് മോഷണത്തിന് നേതൃത്വം നൽകുകയും ചെയ്തുവെന്ന് സി.ജെ.പി നേതാവ് അഭിജീത് ദീപ്കെ തന്റെ പ്രസംഗത്തിൽ ആരോപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

