തിരുവനന്തപുരം നഗരസഭയിലെ വ്യാജ ഒപ്പ് പരാതിയുമായി ബന്ധപ്പെട്ട് നിർണായക നടപടി. മേയർ വി.വി.
രാജേഷ് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വാഴോട്ടുകോണം കൗൺസിലർ സുഗതൻ, കോർപറേഷൻ സെക്രട്ടറി എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.
സിപിഎം നേതാവ് എസ്.പി. ദീപക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക അന്വേഷണത്തിന് ശേഷം പൊലീസ് കേസസ് റജിസ്റ്റർ ചെയ്തത്.
കേസെടുത്ത് വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണർ നടത്തിയ പ്രാഥമിക പരിശോധനയ്ക്ക് ശേഷം കമ്മിഷണർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഔദ്യോഗിക നടപടികൾ.
എഫ്ഐആർ പ്രകാരം മേയർ വി.വി. രാജേഷ് ആണ് കേസിലെ ഒന്നാം പ്രതി.
കൗൺസിലർ സുഗതൻ രണ്ടാം പ്രതിയും കോർപറേഷന് സെക്രട്ടറി മൂന്നാം പ്രതിയുമായി ഉൾപ്പെട്ടിരിക്കുന്നു. വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കുമെതിരെ ചുമത്തിയിട്ടുള്ളത്.
കേസിന്റെ ഗൗരവമനുസരിച്ച് മേയര്‍ ഉള്‍പ്പെടെയുള്ള പ്രതികളെ അന്വേഷണ സംഘം വൈകാതെ ചോദ്യം ചെയ്തേക്കുമെന്നാണ് ലഭിക്കുന്ന വിവരം. കൗൺസിലറായ സുഗതൻ അറിയാതെ അദ്ദേഹത്തിന്റെ ഒപ്പ് മേയർ വി.വി.
രാജേഷും സെക്രട്ടറിയും ചേർന്ന് വ്യാജമായി രേഖപ്പെടുത്തിയെന്നാണ് എഫ്ഐആറിലെ പ്രധാന കണ്ടെത്തൽ. നഗരസഭയിലെ ഭരണം നിലനിര്‍ത്തുന്നതിന്റെ ഭാഗമായി പ്രതികള്‍ പരസ്പരം ഗൂഢാലോചന നടത്തി വ്യാജ ഒപ്പ് ഉണ്ടാക്കുകയായിരുന്നു.
ഫെബ്രുവരി 26, മാര്‍ച്ച് 11, ഏപ്രിൽ 27 എന്നീ തീയതികളിൽ നടന്ന കൗണ്‍സില്‍ യോഗങ്ങളിലാണ് ഈ വ്യാജ ഒപ്പുകൾ ഉപയോഗിച്ചതെന്നും എഫ്ഐആറിൽ വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

