ലഖ്നൗ: ആകാശത്ത് വെച്ച് ഇടിമിന്നലേറ്റതിനെത്തുടർന്ന് ഇൻഡിഗോ വിമാനത്തിന് ലഖ്നൗ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്. പട്നയിൽ നിന്നും ലഖ്നൗവിലേക്ക് സർവീസ് നടത്തിയ ഇൻഡിഗോ വിമാനമാണ് സാങ്കേതിക തടസ്സങ്ങളെത്തുടർന്ന് അടിയന്തരമായി ഇറക്കിയത്.
ബുധനാഴ്ച രാത്രിയോടെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഏകദേശം 17,000 അടി ഉയരത്തിൽ പറക്കുന്നതിനിടെയാണ് വിമാനത്തിന് മേൽ ഇടിമിന്നലേറ്റത്.
മിന്നലിന്റെ ആഘാതത്തിൽ വിമാനത്തിന്റെ മുൻഭാഗത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. തുടർന്ന് സുരക്ഷ മുൻനിർത്തി, നിശ്ചയിച്ച സമയത്തിനും എട്ടുമിനിറ്റ് മുൻപേ വിമാനം നിലത്തിറക്കുകയായിരുന്നു.
വിമാനത്തിലുണ്ടായിരുന്ന 104 യാത്രക്കാരും ആറ് ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ ഔദ്യോഗികമായി അറിയിച്ചു. ആർക്കും പരിക്കുകളില്ല.
സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡിജിസിഎയുടെ കർശന പരിശോധനയ്ക്കും അനുമതിക്കും ശേഷം മാത്രമേ ഈ വിമാനം വീണ്ടും സർവീസുകൾക്കായി ഉപയോഗിക്കുകയുള്ളൂ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

