കർണാടകയിൽ തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്കെതിരെ സി.ജെ.പിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കുന്നു. ബംഗളൂരു ഫ്രീഡം പാർക്കിൽ നാളെ രാവിലെ പത്തരയ്ക്കാണ് ‘ജനാധിപത്യ കോടതി’ (പീപ്പിൾസ് ട്രിബ്യൂണൽ) അരങ്ങേറുന്നത്.
എസ്.ഐ.ആർ നടപടികൾക്കെതിരെ വിവിധ സിവിൽ സൊസൈറ്റി കൂട്ടായ്മകളുടെ സംയുക്ത അഭ്യർത്ഥന പ്രകാരമാണ് ഈ പ്രതിഷേധം നടക്കുന്നത്. പ്രതിഷേധ പരിപാടിയിലേക്ക് ജനങ്ങളെ സ്വാഗതം ചെയ്തുകൊണ്ട് പ്രശസ്ത ചലച്ചിത്ര താരം പ്രകാശ് രാജ് സാമൂഹിക മാധ്യമങ്ങളിലൂടെ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.
പരിപാടിയിൽ പ്രമുഖ വ്യക്തികളും സംഘടന പ്രതിനിധികളും സന്നിഹിതരാകും. അഭിജീത്ത് ദീപ്കെ ഉൾപ്പെടെയുള്ള പ്രമുഖർ പ്രതിഷേധത്തിൽ പങ്കെടുക്കുമെന്നാണ് സൂചന.
കൂടാതെ സി.ജെ.പി വക്താവ് സൗരവ് ദാസ് അടക്കമുള്ളവരും വിവിധ യുവജന പ്രസ്ഥാനങ്ങളുടെയും സിവിൽ സൊസൈറ്റി സംഘടനകളുടെയും പ്രതിനിധികളും ഈ നിർണ്ണായക പ്രക്ഷോഭത്തിൽ അണിനിരക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

