തിരുവനന്തപുരം: പ്രിയദർശിനി പബ്ലിക്കേഷൻസ് ഏർപ്പെടുത്തിയ മൂന്നാമത് പ്രിയദർശിനി സാഹിത്യ പുരസ്കാരത്തിന് (2026) പ്രശസ്ത സാഹിത്യകാരൻ ആനന്ദ് (പി. സച്ചിദാനന്ദൻ) അർഹനായി.
കെപിസിസിയുടെ പ്രസിദ്ധീകരണ വിഭാഗമാണ് പ്രിയദർശിനി പബ്ലിക്കേഷൻസ്. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് ഈ പുരസ്കാരം സമ്മാനിക്കുന്നത്.
ഒരു ലക്ഷം രൂപയും ആർട്ടിസ്റ്റ് ബി.ഡി. ദത്തൻ രൂപകൽപന ചെയ്ത ശിൽപവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.
ഒക്ടോബർ അവസാന ആഴ്ച ഡൽഹിയിൽ സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങിൽ വെച്ച് അവാർഡ് സമ്മാനിക്കുമെന്ന് പ്രിയദർശിനി പബ്ലിക്കേഷൻസ് വൈസ് ചെയർമാനും കെപിസിസി ജനറൽ സെക്രട്ടറിയുമായ പഴകുളം മധു എംഎൽഎ അറിയിച്ചു. പ്രമുഖ സാഹിത്യകാരൻ കെ.സി.
നാരായണൻ ചെയർമാനും ഇ. സന്തോഷ്കുമാർ, സുധ മേനോൻ എന്നിവരടങ്ങിയ സമിതിയാണ് ഈ വർഷത്തെ പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.
മുൻ വർഷങ്ങളിൽ കഥാകൃത്ത് ടി. പത്മനാഭനും പത്മശ്രീ എം.
ലീലാവതിയുമായിരുന്നു ഈ പുരസ്കാരത്തിന് അർഹരായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

