സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) വ്യാപക പരിശോധന. പി.എം.എല്‍.എ പ്രകാരമുള്ള കേസിന്റെ ഭാഗമായി തൃശൂർ, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലാണ് ഒരേസമയം റെയ്ഡ് പുരോഗമിക്കുന്നത്.
അങ്കമാലി സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കേസിലെ പ്രതികളുടെയും ബന്ധപ്പെട്ട വ്യക്തികളുടെയും വീടുകളിലാണ് പുലര്‍ച്ചെ മുതല്‍ പരിശോധന ആരംഭിച്ചിട്ടുള്ളത്.
എറണാകുളം ജില്ലയില്‍ അഞ്ചിടങ്ങളിലും കോഴിക്കോട് ജില്ലയില്‍ ഏഴിടങ്ങളിലുമാണ് ഇ.ഡിയുടെ കൊച്ചി, കോഴിക്കോട് യൂണിറ്റുകളുടെ നേതൃത്വത്തിൽ ഒരേസമയം പരിശോധനകള്‍ നടക്കുന്നത്. സഹകരണ ബാങ്കുകളിലെ ക്രമക്കേടുകളും തട്ടിപ്പു കേസുകളില്‍ അറസ്റ്റിലായവരുടെ വീടുകളും ലക്ഷ്യമിട്ടാണ് നടപടി.
അതേസമയം, കരുവന്നൂര്‍ ബാങ്കില്‍ നിലവില്‍ പരിശോധനകള്‍ ഒന്നും തന്നെയില്ലെന്നാണ് ലഭ്യമാകുന്ന ഔദ്യോഗിക വിവരങ്ങള്‍ വ്യക്തമാക്കുന്നത്. അങ്കമാലി സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്റെ ഭാഗമായി പ്രതിയായ ഷൈജു എന്നയാളുടെ വസതിയിലും പുലർച്ചെയോടെ ഇ.ഡി സംഘം പരിശോധനയ്ക്കായി എത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

