തിരുവനന്തപുരം: ഏറെ ആകാംക്ഷയോടെ കാത്തിരുന്ന തിരുവോണം ബംപർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനത്തുക ജേതാവ് ടിക്കറ്റ് സമർപ്പിച്ച് കൈപ്പറ്റി. വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്താൻ ആഗ്രഹമില്ലെന്ന് അറിയിച്ചതിനെ തുടർന്ന് ലോട്ടറി വകുപ്പ് ഇയാളുടെ സ്വകാര്യത പരിഗണിച്ച് പേരുൾപ്പെടെയുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
തളിപ്പറമ്പിൽ വിറ്റ ടിഎൽ 360615 എന്ന ടിക്കറ്റിനാണ് ഇത്തവണത്തെ ഓണം ബംപർ ആയ 30 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത് എന്ന് ലോട്ടറി വകുപ്പ് നേരത്തേ കണ്ടെത്തിയിരുന്നു. മുൻവർഷങ്ങളിൽ വലിയ തുകയ്ക്കുള്ള ബംപർ ലോട്ടറി അടിച്ചവരെ തേടി ദൂരദേശങ്ങളില്‍നിന്നു പോലും സാമ്പത്തിക സഹായം അഭ്യർത്ഥിച്ച് ആളുകൾ എത്തിയിരുന്നു.
ഇതാവാം ഒന്നാം സമ്മാം അടിച്ച ഭാഗ്യശാലി തന്റെ വിവരങ്ങൾ രഹസ്യമാക്കി വെക്കാനും അജ്ഞാതനായി തുടരാനും കാരണമായതെന്ന് കരുതുന്നു. നികുതിയും സെസും ഏജന്റ് കമ്മിഷനും കിഴിച്ച ശേഷം ആകെ 16.47 കോടി രൂപയാണ് സമ്മാനാർഹന് ബാങ്ക് അക്കൗണ്ടിൽ ലഭ്യമായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

