ഡല്‍ഹിയിലെ ജന്തര്‍ മന്തിറില്‍ നടക്കുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും അവിടെയുണ്ടായ പൊലീസ് അതിക്രമത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയും സിപിഐ കോഴിക്കോട് നഗരത്തില്‍ പന്തംകൊളുത്തി പ്രകടനം നടത്തി. നഗരത്തിലെ കൃഷ്ണപ്പിള്ള മന്ദിരത്തില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം കിഡ്സണ്‍ കോര്‍ണറില്‍ എത്തി സമാപിച്ചു.
പ്രകടനത്തിന് ശേഷം നടന്ന പ്രതിഷേധ യോഗം സിപിഐ ജില്ലാ സെക്രട്ടറി പി. ഗവാസ് ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ ഇസി സതീശന് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ പി.കെ.നാസര്‍, എം.കെ.
പ്രജോഷ്, പി. അസീസ് ബാബു, മുരളി മുണ്ടേങ്ങാട്ട്, ധനേഷ് കാരയാട്, ബി.
ദര്‍ശിത്ത്, അഷ്റഫ് കുരുവട്ടൂര്‍, സാറാ ജാഫര്‍ തുടങ്ങിയ പ്രമുഖര്‍ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

