ട്രാൻസ് കമ്മ്യൂണിറ്റിയിലെ പ്രമുഖ വ്യക്തിത്വങ്ങളിലൊരാളും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമായ സീമ വിനീത് പങ്കുവെച്ച പുതിയ വിവാഹചിത്രങ്ങളും കുറിപ്പും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇക്കഴിഞ്ഞ ജൂൺ മാസത്തിലാണ് നിശാന്ത് വരനായി സീമ വിനീത് വിവാഹിതയായത്.
വിവാഹത്തോടനുബന്ധിച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ തന്റെ ജീവിതയാത്രയിലെ അതിജീവനത്തെക്കുറിച്ചും താരം വാചാലയായി. സീമ വിനീത് പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ: ”ചില സ്വപ്നങ്ങൾ നമ്മൾ ആഗ്രഹിച്ചാൽ മാത്രം സഫലമാകില്ല.
അതിനായി ഒരുപാട് പോരാടണം, ഒരുപാട് കാത്തിരിക്കണം, ഒരുപാട് കണ്ണുനീർ ഒഴുക്കണം…ഒടുവിൽ എല്ലാം മറികടന്ന്, നമ്മൾ സ്നേഹിക്കുന്ന ഒരാളുടെ കൈപിടിച്ച് മുന്നോട്ട് നടക്കാനുള്ള ധൈര്യം കണ്ടെത്തണം. ഞങ്ങളുടെ വിവാഹവും അങ്ങനെയൊരു സ്വപ്നമായിരുന്നു…രണ്ട് വ്യക്തികൾ തമ്മിലുള്ള സ്നേഹം മാത്രമായിരുന്നില്ല ഇത്.
ഒരുപാട് ചോദ്യങ്ങൾക്കും, എതിർപ്പുകൾക്കും, ബുദ്ധിമുട്ടുകൾക്കും, വേദനകൾക്കും മുന്നിലൂടെ കൈവിടാതെ ഒരുമിച്ച് നടന്നെത്തിയ രണ്ട് മനുഷ്യരുടെ യാത്രയായിരുന്നു ഇത്..ഞങ്ങളുടെ സ്നേഹത്തെ മനസ്സിലാക്കാനും അംഗീകരിക്കാനും, ഞങ്ങളെ ഒരുമിച്ച് കാണാനും, ഞങ്ങളുടെ വിവാഹം സന്തോഷത്തോടെ ആഘോഷിക്കാനും ഞങ്ങൾ ഒരുപാട് നാളുകൾ കാത്തിരുന്നു. ഒരുപാട് fight … ഒരുപാട് struggle … ഒരുപാട് കണ്ണുനീർ…പക്ഷേ അതിനേക്കാൾ കൂടുതൽ സ്നേഹവും പ്രതീക്ഷയും ഞങ്ങളെ മുന്നോട്ട് കൊണ്ടുപോയി.
ഒടുവിൽ, ഞങ്ങൾ ഏറെ ആഗ്രഹിച്ച ആ ദിവസം എത്തി…രണ്ട് കുടുംബങ്ങളും ഒന്നിച്ച് ചേർന്ന്, ഞങ്ങളുടെ സന്തോഷത്തിന് ഒപ്പം നിന്ന ആ ദിവസം.അന്ന് ഞങ്ങളുടെ കൈകളിൽ ചേർന്നത് രണ്ട് ജീവിതങ്ങൾ മാത്രമല്ല… ഒരുപാട് നാളുകളായി മനസ്സിൽ കൊണ്ടുനടന്ന ഒരു സ്വപ്നം കൂടിയായിരുന്നു. ഈ ചിത്രങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ ഇന്നും മനസ്സിൽ ഒരുപാട് വികാരങ്ങളാണ്…സന്തോഷം, സമാധാനം, നന്ദി, കണ്ണുനീർ…എല്ലാം ഒരുമിച്ച്.
കാരണം ഈ ചിത്രങ്ങളിൽ കാണുന്നത് ഒരു വിവാഹദിവസം മാത്രമല്ല… ഞങ്ങൾ ഒരുമിച്ച് നേടിയെടുത്ത ഒരു ജീവിതമാണ്”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

