പാലക്കാട്: സിപിഐഎം പാലക്കാട് ജില്ലാ മുന്‍ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിന് എതിരെയുള്ള ആരോപണങ്ങളില്‍ മുഖ്യമന്ത്രിക്ക് പുതിയ പരാതി.
സംഭവവുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് പിണറായി വിജയനെയും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെയും പ്രതിചേര്‍ക്കണമെന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്.
കെപിസിസി സെക്രട്ടറി ജോണ്‍ ഡാനിയലാണ് മുഖ്യമന്ത്രിക്ക് ഈ പരാതി സമര്‍പ്പിച്ചത്. ഇ.എൻ.
സുരേഷ് ബാബുവിനെതിരെയുള്ള പരാതിയെക്കുറിച്ച് അറിവുണ്ടായിട്ടും ബന്ധപ്പെട്ട വിവരം പൊലീസിന് കൈമാറിയില്ല എന്നാണ് പ്രധാന ആരോപണം.
ഇ.എൻ. സുരേഷ് ബാബുവിനെതിരെയുള്ള പരാതിയില്‍ പൊതുതാത്പര്യ പ്രകാരം കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.
ഈ സംഭവത്തില്‍ സമഗ്രമായ പൊലീസ് അന്വേഷണം വേണമെന്ന ആവശ്യവുമായി കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

