കോഴിക്കോട് ഗവ. സൈബർ പാർക്കിൽ വ്യവസായ, ഐടി, എഐ വകുപ്പ് മന്ത്രി പി.കെ.
കുഞ്ഞാലിക്കുട്ടി ഔദ്യോഗിക സന്ദർശനം നടത്തി. പാർക്കിലെ ആദ്യ സ്വകാര്യ കോ-ഡവലപ്പർ പദ്ധതിയായ ടെക്നോളജി വർക്ക്സ്പേസിന്റെ നിർമാണ പ്രവർത്തനങ്ങളുടെ പുരോഗതി അദ്ദേഹം നേരിട്ട് വിലയിരുത്തി.
42,000 ചതുരശ്ര അടി വിസ്തൃതിയിലാണ് ഈ നൂതന ടെക്നോളജി വർക്ക്സ്പേസ് യാഥാർത്ഥ്യമാക്കുന്നത്. സന്ദർശന വേളയിൽ സൈബർ പാർക്ക് ഔദ്യോഗിക പ്രതിനിധികൾ, പ്രോജക്ട് ഡവലപ്പർമാർ, ഐടി കമ്പനികളുടെ കൂട്ടായ്മയായ കാഫിറ്റ് ഭാരവാഹികൾ തുടങ്ങിയവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

