പ്രസിദ്ധമായ വെട്ടിക്കോട് നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്ക്, കാർത്തികപ്പള്ളി താലൂക്കിലെ കായംകുളം നഗരസഭ, കൃഷ്ണപുരം, പത്തിയൂർ, കണ്ടല്ലൂർ, ദേവികുളങ്ങര എന്നീ ഗ്രാമപഞ്ചായത്തുകൾ പരിധിയിൽ വരുന്ന സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
വരുന്ന ചൊവ്വാഴ്ച (6) ആണ് പ്രാദേശിക അവധി ബാധകമാക്കിയിട്ടുള്ളത്. അതേസമയം, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്ക് ഈ അവധി ബാധകമല്ലെന്നും അവ നിശ്ചിത സമയക്രമപ്രകാരം തന്നെ നടക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

