സംസ്ഥാനത്ത് മൂന്ന് പ്രധാന ജില്ലകളിൽ സിപിഎമ്മിന്റെ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾക്ക് ഇന്ന് തുടക്കമാകും. ഇടുക്കി, കോഴിക്കോട്, പത്തനംതിട്ട എന്നീ ജില്ലകളിലെ യോഗങ്ങളാണ് ഇന്നും നാളെയുമായി നടക്കുന്നത്.
തെരഞ്ഞെടുപ്പിലെ തിരിച്ചടികളും സംഘടനാ വിഷയങ്ങളും യോഗങ്ങളിൽ പ്രധാനമായും ചർച്ചയാകും. ഇടുക്കിയിലെ വിശാല ജില്ലാ കമ്മിറ്റി യോഗം ഇന്നും നാളെയുമായാണ് ക്രമീകരിച്ചിരിക്കുന്നത്.
രാവിലെ പത്തിന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ യോഗം ഉദ്ഘാടനം ചെയ്യും.
ജില്ലയിലെ സമ്പൂർണ്ണ പരാജയം യോഗത്തിൽ പ്രധാന ചർച്ചയാകും. ഉടുമ്പൻചോലയിൽ എം.
മണിയെ മാറ്റിനിർത്തി ജില്ലാ നേതൃത്വത്തിന്റെ താല്പര്യം മറികടന്ന് കെ കെ ജയചന്ദ്രൻ മത്സരിച്ചത് പാർട്ടിക്ക് വലിയ തിരിച്ചടിയായെന്ന വിമർശനമുയർന്നിരുന്നു. ദേവികുളത്ത് ഉൾപ്പെടെ സിപിഐയുമായി ഉണ്ടായ തർക്കവും യോഗത്തിന്റെ പരിഗണനയിലുണ്ട്.
കോഴിക്കോട് നടക്കുന്ന വിപുലീകൃത ജില്ലാ കമ്മറ്റിയോഗം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 125 പേരാണ് യോഗത്തിൽ പ്രതിനിധികളായി പങ്കെടുക്കുന്നത്.
വിപുലികൃത സംസ്ഥാന കമ്മറ്റിക്ക് കോഴിക്കോട് വേദിയായതിനാൽ റാലിയും പൊതുസമ്മേളനവും ഒഴിവാക്കിയിട്ടുണ്ട്. ഈ യോഗം മറ്റന്നാൾ വൈകീട്ട് സമാപിക്കും.
പത്തനംതിട്ട ജില്ലാകമ്മിറ്റി യോഗവും ഇന്നും നാളെയുമായി ചേരും.
മുൻമന്ത്രി വീണ ജോർജ് നൽകിയ തിരിച്ചടികൾ, സ്വർണ കൊള്ളകേസും എ പദ്മകുമാറിനെതിരെ പാർട്ടി എടുത്ത നടപടികൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകും. നേതാക്കളിൽ ചിലരുടെ മാഫിയ ബന്ധങ്ങൾ തുറന്നുകാട്ടാനാണ് ഒരു വിഭാഗം പ്രതിനിധികളുടെ നീക്കം.
പാർട്ടിയിലെ വിഭാഗീയത ഒഴിവാക്കാനുള്ള കടുത്ത നടപടികൾ സംസ്ഥാന നേതൃത്വവും കൈകൊള്ളും എന്നാണ് സൂചന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

