പലർക്കും ഗൂഗിൾ ഡ്രൈവ് എന്നാൽ പിഡിഎഫുകളും സ്ക്രീൻഷോട്ടുകളും മറ്റ് ആവശ്യമായ രേഖകളും സൂക്ഷിച്ചു വെക്കുന്ന ഒരു ഡിജിറ്റൽ ലോക്കർ മാത്രമാണ്. എന്നാൽ ഈ ക്ലൗഡ് സ്റ്റോറേജ് പ്ലാറ്റ്ഫോം ഇതിലും എത്രയോ അപ്പുറത്തേക്ക് വളർന്നിരിക്കുന്നു.
ഫയലുകൾ സ്വയം ക്രമീകരിക്കാനും കാര്യക്ഷമമായി സഹകരിച്ച് പ്രവർത്തിക്കാനും രേഖകൾ വേഗത്തിൽ കണ്ടെത്താനും നിങ്ങളുടെ ജോലികൾ എളുപ്പമാക്കാനും സഹായിക്കുന്ന നിരവധി ടൂളുകൾ ഇപ്പോൾ ഇതിലുണ്ട്. എന്നാൽ ഇതിൽ പല ഫീച്ചറുകളും മെനുകളിലും സെറ്റിങ്സിലും ഒളിഞ്ഞു കിടക്കുന്നതിനാൽ പലപ്പോഴും ഉപയോക്താക്കളുടെ ശ്രദ്ധയിൽപ്പെടാറില്ല.
ബിൽറ്റ്-ഇൻ ഡോക്യുമെന്റ് സ്കാനർ
ഫോൺ ഉപയോഗിച്ച് ഏതെങ്കിലും രേഖ സ്കാൻ ചെയ്യാൻ പലരും പ്രത്യേക ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാറുണ്ട്. എന്നാൽ ഗൂഗിൾ ഡ്രൈവിൽത്തന്നെ മികച്ചൊരു സ്കാനർ ലഭ്യമാണ്.
ആൻഡ്രോയിഡിൽ, ഡ്രൈവ് ആപ്പിലെ + ബട്ടൺ ടാപ്പ് ചെയ്ത് Scan തിരഞ്ഞെടുക്കുക വഴി രസീതുകൾ, ഫോമുകൾ, കുറിപ്പുകൾ എന്നിവയെല്ലാം ചിത്രീകരിക്കാം. ഫോട്ടോ എടുത്ത ശേഷം ഡ്രൈവ് അതിന്റെ അരികുകൾ തിരിച്ചറിഞ്ഞ് പിഡിഎഫ് രൂപത്തിലാക്കി മാറ്റും.
സേവ് ചെയ്യുന്നതിന് മുൻപ് വായനാസുഖത്തിനായി ഇവ ക്രോപ്പ് ചെയ്യാനോ റൊട്ടേറ്റ് ചെയ്യാനോ ഫിൽട്ടറുകൾ പ്രയോഗിക്കാനോ സാധിക്കും. ഒസിആർ (OCR) വഴി ഫയലുകൾ തിരയാം
ഡ്രൈവിലെ ഏറ്റവും പ്രയോജനപ്രദമായ ഫീച്ചറുകളിൽ ഒന്നാണ് ഒപ്റ്റിക്കൽ ക്യാരക്ടർ റെക്കഗ്നിഷൻ (OCR).
ചിത്രങ്ങൾക്കും സ്കാൻ ചെയ്ത പിഡിഎഫുകൾക്കും ഉള്ളിലെ ടെക്സ്റ്റ് കണ്ടെത്താനും അവ ഡ്രൈവിൽ തിരയാനും ഇതിലൂടെ സാധിക്കും. അതുകൊണ്ട് തന്നെ കൃത്യമായ ഫയൽ നാമങ്ങൾ ഓർക്കണമെന്നില്ല.
ഫൊട്ടോ എടുത്തതോ സ്കാൻ ചെയ്തതോ ആയ ഒരു കരാർ അപ്ലോഡ് ചെയ്യുമ്പോൾ ഡ്രൈവ് അതിനുള്ളിലെ വിവരങ്ങൾ സൂക്ഷിച്ചു വെക്കും. ഡെസ്ക്ടോപ്പിൽ ചില പിഡിഎഫുകളിൽ റൈറ്റ് ക്ലിക്ക് ചെയ്ത് ഗൂഗിൾ ഡോക്സിൽ തുറന്നാൽ എഡിറ്റ് ചെയ്യാവുന്ന ടെക്സ്റ്റ് ലഭ്യമാകും.
പഴയ ഡ്രാഫ്റ്റുകൾ വീണ്ടെടുക്കാൻ വേർഷൻ ഹിസ്റ്ററി
വളരെ പ്രധാനപ്പെട്ട ഒരു ഫയൽ അബദ്ധത്തിൽ ഡിലീറ്റ് ചെയ്യുകയോ ഓവർറൈറ്റ് ചെയ്യപ്പെടുകയോ ചെയ്താൽ Google Docs, Sheets, Slides എന്നിവയ്ക്കുള്ളിലെ വേർഷൻ ഹിസ്റ്ററി ഒരു സുരക്ഷാ വലയമായി പ്രവർത്തിക്കുന്നു.
മാറ്റങ്ങൾ വരുത്തുമ്പോൾ ഡ്രൈവ് പഴയ പതിപ്പുകൾ സ്വയം സൂക്ഷിച്ചു വെക്കുന്നു. ഒരു ഡോക്യുമെന്റ് തുറന്ന് File > Version history > See version history ക്ലിക്ക് ചെയ്താൽ ഇത് ലഭ്യമാകും.
ടൈംസ്റ്റാമ്പുകളും എഡിറ്റ് ചെയ്തവരുടെ പേരുകളും സഹിതം പഴയ രൂപങ്ങൾ പരിശോധിക്കാനും ആവശ്യമെങ്കിൽ അവയിലേക്ക് തിരികെ പോകാനും ഇതിലൂടെ സാധിക്കും. ഫയൽ വിവരങ്ങൾ ചേർക്കാം
ഫയലിന്റെ പേരുകളെ മാത്രം ആശ്രയിക്കാതെ, രേഖകളിൽ എന്ത് അടങ്ങിയിരിക്കുന്നു എന്ന് വിശദമാക്കുന്ന വിവരങ്ങൾ ചേർക്കാൻ ഗൂഗിൾ ഡ്രൈവ് അനുവദിക്കുന്നു.
ഗൂഗിൾ ഡ്രൈവിലെ ഒരു ഫയലിൽ റൈറ്റ് ക്ലിക്ക് ചെയ്ത് File information > Details തിരഞ്ഞെടുത്ത് ഡിസ്ക്രിപ്ഷൻ ഫീൽഡിൽ ടെക്സ്റ്റ് നൽകാം. പങ്കിട്ട
ഫോളോറുകളിലോ കൂട്ടായ പ്രോജക്റ്റുകളിലോ ഇത് വളരെ ഉപകാരപ്രദമാണ്. ഓഫ്ലൈൻ മോഡ്
ഇന്റർനെറ്റ് കണക്ഷൻ ഇല്ലാത്തപ്പോഴും ഗൂഗിൾ ഡോക്സ്, ഷീറ്റ്സ്, സ്ലൈഡ്സ് എന്നിവ തുറക്കാനും എഡിറ്റ് ചെയ്യാനും ഓഫ്ലൈൻ മോഡ് സഹായിക്കുന്നു.
ഡെസ്ക്ടോപ്പിൽ ഗൂഗിൾ ഡ്രൈവ് സെറ്റിങ്സിൽ പോയി ഇത് പ്രവർത്തനക്ഷമമാക്കാം. മൊബൈലിൽ ഫയൽ നാമത്തിന് അടുത്തുള്ള മൂന്ന് ഡോട്ട് മെനു ഐക്കൺ ടാപ്പ് ചെയ്ത് Make available offline തിരഞ്ഞെടുക്കുക.
ഇന്റർനെറ്റ് ലഭ്യമല്ലാതാകുമ്പോൾ ചെയ്യേണ്ട ജോലികൾ തടസ്സമില്ലാതെ തുടരാം.
കണക്ഷൻ വീണ്ടും ലഭിക്കുമ്പോൾ മാറ്റങ്ങൾ സ്വയം സിങ്ക് ആകും. വിപുലമായ സെർച്ച് ഫിൽട്ടറുകൾ
സ്റ്റോറിങ് നിറഞ്ഞ ഫയലുകൾക്കിടയിൽ നിന്ന് ആവശ്യമുള്ളത് കണ്ടെത്താൻ ഡ്രൈവിന്റെ വിപുലമായ സെർച്ച് ഫിൽട്ടറുകൾ സഹായിക്കുന്നു.
ഫയൽ തരം, ഉടമസ്ഥൻ, സ്ഥലം, മാറ്റം വരുത്തിയ തീയതി എന്നിവ അടിസ്ഥാനമാക്കി ഫലം ചുരുക്കാൻ സെർച്ച് ബാറിലെ ഫിൽറ്റർ ഐക്കൺ ടാപ്പ് ചെയ്യാം. ഫയലുകൾ പരതി സമയം കളയാതെ നിമിഷനേരം കൊണ്ട് കൃത്യമായ രേഖ കണ്ടെത്താൻ ഇത് സഹായിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

