ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി ഫോം സിക്സിൽ മാറ്റം വരുത്തിയെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് ഔദ്യോഗിക വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്ത്. രാഹുൽ ഗാന്ധിയുടെ സമൂഹമാധ്യമ പോസ്റ്റിന് മറുപടിയെന്നോണം ഫാക്ട്ചെക്ക് സ്വഭാവത്തിലാണ് കമ്മീഷൻ വിശദീകരണം പുറത്തിറക്കിയിട്ടുള്ളത്.
2025 ജൂൺ 24ന് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ റിലേറ്റഡ് (എസ്ഐആർ) നടപടികൾക്കായി കമ്മീഷൻ പുറപ്പെടുവിച്ച ഉത്തരവ് പൂർണ്ണമായും ഏകകണ്ഠമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ളതാണെന്നും, ഇത് ഗ്യാനേഷ് കുമാർ ഒറ്റയ്ക്ക് എടുത്ത തീരുമാനമല്ലെന്നും കമ്മീഷൻ വ്യക്തമാക്കി. ഫോം സിക്സിനൊപ്പമുള്ള സത്യപ്രസ്താവന മേൽപ്പറഞ്ഞ ഉത്തരവിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണെന്നും, ഈ നടപടി സുപ്രീംകോടതി അംഗീകരിച്ചിട്ടുള്ളതാണെന്നുമാണ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നത്.
കഴിഞ്ഞ വർഷം മെയ് മാസത്തിൽ പശ്ചിമ ബംഗാൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ എസ്ഐആർ നടപടികൾ അംഗീകരിച്ച് കോടതി പുറപ്പെടുവിച്ച ഉത്തരവുകളിൽ ഫോം സിക്സിനൊപ്പമുള്ള സത്യപ്രസ്താവനയെക്കുറിച്ച് കൃത്യമായ പരാമർശങ്ങളുണ്ടെന്നും കമ്മീഷൻ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

